September 4, 2026

പിറന്നാൾ ദിനത്തിൽ സഹപാഠികൾക്ക് പുസ്തകങ്ങളും പേനയും നൽകി അഞ്ചാം ക്ലാസുകാരൻ സിനാൻ മാതൃകയായി

0
IMG_20260904_160756
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: ജന്മദിനാഘോഷങ്ങൾ ആർഭാടങ്ങളാകുന്ന കാലത്ത് വ്യത്യസ്തവും മാതൃകാപരവുമായ സമ്മാനങ്ങളുമായി പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് സിനാൻ. തൻ്റെ പിറന്നാൾ ദിനത്തിൽ ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ക്ലാസ് ഡയറി എഴുതാനുള്ള നോട്ട് ബുക്കും പേനയുമാണ് സിനാൻ സമ്മാനമായി നൽകിയത്. കുട്ടികളിൽ എഴുത്തുശീലവും ഡയറി സൂക്ഷിക്കുന്ന സ്വഭാവവും വളർത്താൻ ലക്ഷ്യമിട്ട് നൽകിയ ഈ സമ്മാനം ഏറെ ശ്രദ്ധ നേടി. അധ്യാപകരും സഹപാഠികളും ചേർന്ന് സിനാന്റെ ഈ കൊച്ചു നല്ല മനസ്സിന് അഭിനന്ദനങ്ങളും ജന്മദിനാശംസകളും നേർന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *