September 5, 2026

പി എ ആലിഹാജിയുടെ കുടംബാംഗങ്ങളെ സന്ദര്‍ശിച്ച് മന്ത്രി കെ എം ഷാജി

0
WhatsApp Image 2026-09-04 at 5.54.56 PM
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: കഴിഞ്ഞ ദിവസം മരണപ്പെട്ട മുസ്ലിംലീഗ് നേതാവും മുന്‍ വെള്ളമുണ്ട ഗ്രാമ പഞ്ചായത് പ്രസിഡണ്ടുമായിരുന്ന പി ആലിഹാജിയുടെ കുടുംബത്തെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി സന്ദര്‍ശിച്ചു. വാരാമ്പറ്റയിലുള്ള ആലിഹാജിയുടെ വീട്ടിലെത്തിയ മന്ത്രി കുടുംബാംഗങ്ങളെ സമാശ്വസിപ്പിക്കുകയും പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുകയും ചെയ്തു.

പ്രമുഖ ചിത്രകാരന്‍ ജില്‍സ് വെള്ളമുണ്ട വരച്ച പി എ ആലിഹാജിയുടെ ച്ഛായാചിത്രം മക്കളായ പി എ മുജീബ്, നസീമ കെ എന്നിവര്‍ ചേര്‍ന്ന് മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. മുസ്ലിം ലീഗ് നേതാക്കളായി ടി മൊയ്തു, പി സി ഇബ്രാഹിംഹാജി, എ മോയി, സലീംകേളോത്ത്, ടി നാസര്‍, ഖമര്‍ ലൈല, കോണ്‍ഗ്രസ്സ് നേതാക്കളായ പ്രമോദ്മാസ്റ്റര്‍, ടി കെ മമ്മൂട്ടി, വൈസ്പ്രസിഡണ്ട് ലതിക തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *