September 7, 2026

ടിവികെ ക്രിക്കറ്റ് ലീഗ് ടൂർണമെന്റ് സംഘടിപ്പിച്ചു

0
IMG_20260907_173546
By ന്യൂസ് വയനാട് ബ്യൂറോ

പൊഴുതന: തമിഴക വെട്രി കഴകം (ടിവികെ) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊഴുതനയിൽ വെച്ച് ‘ടിവികെ ക്രിക്കറ്റ് ലീഗ് ടൂർണമെന്റ് – പൊഴുതന’ സംഘടിപ്പിച്ചു. 2026 സെപ്റ്റംബർ 06-ന് രാവിലെ 11 മണിക്ക് ഇടിയംവയൽ ഗ്രൗണ്ടിൽ വെച്ചാണ് ടൂർണമെന്റ് നടന്നത്.

ടിവികെ വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറി സിബിൻ ബേബി ടൂർണമെന്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ജോമോൻ ജോർജ്, ജോമേഷ് മാർട്ടിൻ, വിഷ്ണു പ്രസാദ്, ക്രിസ് എഡ്വിൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

ടൂർണമെന്റ് സംഘാടക സമിതിയും പ്രദേശവാസികളും നന്ദിയും ആശംസകളും അറിയിച്ചു.

ചടങ്ങിന്റെ ഭാഗമായി പൊഴുതനയിൽ നിന്നുള്ള പുതിയ ടിവികെ അംഗങ്ങളെ ജില്ലാ നേതൃത്വം ടിവികെ മഫ്ളർ അണിയിച്ച് സ്വീകരിച്ചു. യുവാക്കളുടെ വലിയ പങ്കാളിത്തംകൊണ്ട് പരിപാടി ശ്രദ്ധേയമായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *