September 9, 2026

എമ്മാവൂസ് വില്ല സ്പെഷ്യൽ സ്കൂളിൽ അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു

0
WhatsApp Image 2026-09-09 at 6.12.30 PM
By ന്യൂസ് വയനാട് ബ്യൂറോ

തോണിച്ചാൽ :എമ്മാവൂസ് വില്ല സ്പെഷ്യൽ സ്കൂളിൽ അധ്യാപക ദിനാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. മാനന്തവാടി രൂപത വികാരി ജനറാൾ മോൺ ഫാദർ പോൾ മുണ്ടോളിക്കൽ ഉദ്ഘാടനം ചെയ്തു. അധ്യാപകർ സമൂഹത്തിന് നൽകുന്ന മഹത്തായ സംഭാവനകളെയും സ്പെഷ്യൽ സ്കൂൾ അധ്യാപകരുടെ ക്ഷമയോടെയുള്ള സേവനത്തെയും അദ്ദേഹം ചടങ്ങിൽ പ്രശംസിച്ചു.

റേഡിയോ മാറ്റൊലി ഡയറക്ടർ റവ.ഫാദർ ബിജോ കറുകപ്പള്ളി അധ്യക്ഷത വഹിച്ചു. “തണൽ മരങ്ങൾ” എന്ന പേരിൽ എമ്മാവൂസ് വില്ലയിലെ അധ്യാപരുടെ അനുഭവങ്ങൾ അധ്യാപക ദിനത്തിൽ റേഡിയോമാറ്റൊലി പ്രത്യേക പരിപാടിയായി സംപ്രേഷണം ചെയ്തു. സ്കൂൾ മാനേജ്മെന്റ് അധ്യാപകർക്ക് ഉപഹാരം നൽകി ആദരിച്ചു.സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറി.

അധ്യാപകരും ജീവനക്കാരും പിടിഎ പ്രതിനിധികളും പങ്കെടുത്ത പരിപാടിയിൽ പ്രിൻസിപ്പൽ സിസ്റ്റർ ജെസി ഫ്രാൻസിസ്, മാനേജർ ബ്രദർ പീറ്റർ ദാസ് എം എം ബി, പിടിഎ പ്രസിഡന്റ് സജി പുതുശ്ശേരിൽ, സിസ്റ്റർ രഞ്ജിത, സിസ്റ്റർ ജെയ്മി തുടങ്ങിയവർ പ്രസംഗിച്ചു. സ്കൂളിലെ ഡയമണ്ട് ഗ്രൂപ്പിലെ കുട്ടികൾ എല്ലാ പരിപാടികൾക്കും നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *