തന്നെ മികച്ച അധ്യാപികയാക്കിയത് കാട്ടിക്കുളത്തെ കുട്ടികൾ: വി.എസ്. രശ്മി ടീച്ചറെ ആദരിച്ചു
കാട്ടിക്കുളം: ഡോ. എ.പി.ജെ. അബ്ദുൾ കലാം സ്റ്റഡി സെന്ററിന്റെ മികച്ച അധ്യാപികയ്ക്കുള്ള അവാർഡ് നേടിയ മുൻ അധ്യാപിക വി.എസ്. രശ്മി ടീച്ചറെ കാട്ടിക്കുളം ജി.എച്ച്.എസ്.എസ്. പി.ടി.എ. ആദരിച്ചു. തന്നെ മികച്ച അധ്യാപികയാക്കി മാറ്റിയത് കാട്ടിക്കുളത്തെ കുട്ടികളാണെന്ന് ആദരവ് ഏറ്റുവാങ്ങിക്കൊണ്ട് ടീച്ചർ പറഞ്ഞു. നിലവിൽ മൂലങ്കാവ് ജി.എച്ച്.എസ്.എസ്. ഹയർ സെക്കൻഡറി വിഭാഗം അധ്യാപികയായ രശ്മി ടീച്ചറുടെ കാട്ടിക്കുളം സ്കൂളിലെ പ്രവർത്തനങ്ങളാണ് അവാർഡിനായി വിലയിരുത്തപ്പെട്ടത്. മികച്ച അധ്യാപനം, അധ്യാപക-രക്ഷാകർതൃ പരിശീലനങ്ങൾ, പിന്നാക്ക വിഭാഗ വിദ്യാർഥികളുടെ ഉന്നമനം, ഐ.സി.ടി. പരിശീലനം, സമഗ്ര പോർട്ടലിലെയും ലൈബ്രറിയിലെയും പ്രവർത്തനങ്ങൾ തുടങ്ങി വിവിധ മേഖലകളിലെ മികവാണ് ടീച്ചറെ അവാർഡിന് അർഹയാക്കിയത്.
തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് അഞ്ജു ബാലൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പി.സി. മഞ്ജു അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പറും പി.ടി.എ. പ്രസിഡന്റുമായ കെ. സിജിത്ത് മുഖ്യപ്രഭാഷണം നടത്തി. എസ്.എം.സി. ചെയർമാൻ പി.എസ്. ഷിബു, പി.ടി.എ. വൈസ് പ്രസിഡന്റ് പി.ആർ. സുനിൽകുമാർ, പി.ആർ. ഷിബു, ധന്യ വിജേഷ്, പ്രധാനാധ്യാപിക സബ്രിയ ബീഗം പി., വിനീഷ് പി., അഷറഫലി കെ., സജിത രാജ് എന്നിവർ പങ്കെടുത്തു.




Leave a Reply