September 11, 2026

സേവാസങ്കൽപ്പ് അഭിയാൻ: ശിൽപ്പശാല നടത്തി

0
WhatsApp Image 2026-09-11 at 6.14.11 PM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാവാടി: സേവാസങ്കൽപ്പ് അഭിയാൻ സെപ്തംബർ 17 മുതൽ ഒകോടോബർ 17 വരെ നടക്കും. ഒരു മാസം നീണ്ട് നിൽക്കുന്ന പരിപാടിയുടെ വിജയത്തിനായി ബിജെപി മാനന്തവാവാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശിൽപ്പശാല നടത്തി. മാനന്തവാടി അസ്ബിടുറിസ്റ്റ് ഹോമിൽ നടന്ന ശിൽപ്പശാല മേഖല ഉപാദ്ധ്യക്ഷൻ പുനത്തിൽ രാജൻ ഉത്ഘാടനം ചെയ്തു. ‌‌

ബൂത്ത് തലത്തിൽ ദീപം തെളിയിക്കൽ നടത്താനും രക്തദാന ക്യാമ്പ്, ശുചീകരണപ്രവത്തനം, മോട്ടർ സൈക്കിൾ റാലി, സ്കൂൾ, അങ്കൺവാടി കുട്ടികൾക്ക് ക്വിസ്സ് മൽസരം തുടങ്ങിയവ നടത്താനും തീരുമാനിച്ചു.

യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് സുമാരാമൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വിൽഫ്രണ്ട്, ജില്ലാ ഉപാദ്ധ്യക്ഷൻ കെ മോഹൻദാസ്, മണ്ഡലം ജനറൽ സെക്രട്ടറിമാരയ നിധീഷ് ലോകനാഥ്, ദിലീപ് കണിയാരം, സംസ്ഥാന കൗൺസിലർ കെ ജയേന്ദ്രൻ, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അഖിൽ കേളോത്ത് തുടങ്ങിയവർ സംസാരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *