സ്‌കൂൾ കുട്ടികൾക്കായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു
കൽപ്പറ്റ: ഗാന്ധിജയന്തിയോടനുബന്ധിച്ച് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് ‘ഗാന്ധിജിയും ഖാദിയും, സ്വാതന്ത്ര്യ സമരവും, പൊതുവിജ്ഞാനവും’ എന്നീ വിഷയങ്ങളിൽ ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജില്ലാ പഞ്ചായത്ത് ഹാളിൽ സെപ്റ്റംബർ 23 ന് രാവിലെ 10.30 ന് നടക്കുന്ന ജില്ലാതല മത്സരത്തിൽ ജില്ലയിലെ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദാർത്ഥികൾക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ സെപ്റ്റംബർ 22 നകം pownd@kkvib.org ലോ, 04936 202602, 9188401613, 9947151366 നമ്പറുകളിലോ രജിസ്റ്റർ ചെയ്യണം.
ഒരു സ്‌ക്കൂളിൽ നിന്നും രണ്ട് കുട്ടികൾക്കാണ് അവസരം. പ്രധാനാധ്യാപകൻ/പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രം, സ്‌കൂൾ തിരിച്ചറിയൽ കാർഡ് എന്നിവ വിദ്യാർഥികൾ ഹാജരാക്കണം.





Leave a Reply