September 19, 2026

ബത്തേരി കോളിയാടിയിൽ വാഹനാപകടം: കാൽനടയാത്രക്കാരൻ മരിച്ചു  

0
IMG_20260919_094209
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ബത്തേരി കോളിയാടി അച്ഛൻപ്പടിക്ക്‌ സമീപമുണ്ടായ വാഹനാപകടത്തിൽ കാൽനടയാത്രക്കാരൻ മരിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം.  റോഡിലൂടെ നടന്നുപോകുകയായിരുന്ന ഇയാളെ KL9AF 6663 നമ്പർ കാർ ഇടിക്കുകയായിരുന്നു.​അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ ബത്തേരി ഗവണ്മെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ചയാളെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നും ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *