October 22, 2026

ചെതലയത്ത് ആനക്കൊമ്പ് വിൽപ്പന നടത്താൻ ശ്രമിച്ച ആറുപേർ റിമാൻഡിൽ

0
IMG_20260923_172642
By ന്യൂസ് വയനാട് ബ്യൂറോ

ചെതലയം: ചെതലയം ആറാംമൈലിലെ ഹോംസ്റ്റേ കേന്ദ്രീകരിച്ച് ആനക്കൊമ്പ് വിൽപ്പന നടത്താൻ ശ്രമിച്ച സംഭവത്തിൽ ആറുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആനക്കൊമ്പുകൾ എത്തിച്ചുനൽകിയവരും വിൽപ്പനയ്ക്ക് ഇടനിലക്കാരായി പ്രവർത്തിച്ച പണയമ്പം സ്വദേശി ഷമിൻ ഫ്രാൻസിസ് (32), ചെതലയം സ്വദേശി അഭിലാഷ് (44), കുറിച്യാട് ഉന്നതിയിലെ രാജേഷ് (38), ബാലൻ (56), പണയമ്പം കാട്ടുനായ്ക്ക ഉന്നതിയിലെ പി.എം. ജിത്തു (27), പണയമ്പം ഉന്നതിയിലെ എൻ. മനോജ് (35) എന്നിവരാണ് പിടിയിലായത്.

 

ചൊവ്വാഴ്ച ഉച്ചയോടെ ഒരു ജോഡി ആനക്കൊമ്പും ഒരു കഷണവുമായി ഷമിൻ, അഭിലാഷ് എന്നിവരെ ഫോറസ്റ്റ് ഇന്റലിജൻസും കുറിച്യാട് റെയ്ഞ്ച് ഓഫീസും കുപ്പാടി ഫോറസ്റ്റ് സ്റ്റേഷനും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിൽ ആദ്യം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ആനക്കൊമ്പ് സംഘടിപ്പിച്ചുനൽകിയ മറ്റ് നാലുപേരെക്കുറിച്ച് വിവരം ലഭിച്ചത്.

 

രണ്ട് വലിയ ആനക്കൊമ്പുകൾ കർണാടക വനാതിർത്തിയിൽ നിന്നാണ് ലഭിച്ചതെന്ന് അറസ്റ്റിലായ ബാലനും, ചെറിയ കഷ്ണം കൊമ്പ് ഒരു സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ ചക്ക പറിക്കാൻ പോയപ്പോൾ കിട്ടിയതാണെന്ന് മനോജും മൊഴി നൽകിയിട്ടുണ്ട്. ജിത്തു മുഖേനയാണ് ഇവ വിൽപനയ്ക്കായി അഭിലാഷിനും ഷമിനും കൈമാറിയത്. സംഭവത്തിൽ മറ്റ് വന്യജീവി വേട്ട സംഘങ്ങൾക്കോ അന്തർസംസ്ഥാന ഇടപാടുകാർക്കോ പങ്കുണ്ടോ എന്ന് കണ്ടെത്താൻ വനംവകുപ്പ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *