October 24, 2026

കൽപ്പറ്റ ജനറൽ ഹോസ്പിറ്റലിനെ തകർക്കാൻ അനുവദിക്കില്ല: ആർജെഡി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

0
IMG-20261022-WA0155
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ജനറൽ ആശുപത്രികൾ സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ കൊണ്ടുവന്ന ഉത്തരവിന്റെ മറവിൽ കൽപ്പറ്റ ജനറൽ ഹോസ്പിറ്റലിനെ തകർക്കുന്നതിൽ പ്രതിഷേധിച്ച് ആർജെഡി കൽപ്പറ്റ മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനറൽ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ആവശ്യമായ മരുന്നുകളും ലാബ് കിറ്റുകളും ലഭ്യമാകാതെ ദൈനംദിന പ്രവർത്തനങ്ങൾ അടക്കം പൂർണ്ണമായും അവതാളത്തിലായ അവസ്ഥയിലാണ്. സ്ഥലം എംഎൽഎയും മന്ത്രിയുമായ ടി. സിദ്ദിഖ്, നഗരസഭാ ഭരണസമിതിക്ക് ആശുപത്രിയിലെ നിർമ്മാണ പ്രവൃത്തികൾക്കും അറ്റകുറ്റപ്പണികൾക്കും ഫണ്ട് അനുവദിക്കാൻ കഴിയാത്ത വിധം നിയമതടസ്സങ്ങൾ സൃഷ്ടിക്കുകയാണെന്ന് ആർജെഡി ആരോപിച്ചു. നഗരസഭയിലെ യുഡിഎഫ് കൗൺസിലർമാരെ ഉപയോഗിച്ചാണ് മന്ത്രി ജനറൽ ഹോസ്പിറ്റലിന്റെ പ്രവർത്തനം അവതാളത്തിലാക്കുന്നത്. കുട്ടികളുടെ വാർഡിലെ ബാത്ത്റൂം ബ്ലോക്ക് ആയിട്ട് ഒരു മാസം പിന്നിട്ടിട്ടും ഇതുവരെ യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല. വിഷയങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണുന്നതുവരെ സമരപരിപാടികളിൽ നിന്ന് പിന്നോട്ടില്ലെന്ന് ആർജെഡി മുനിസിപ്പൽ കമ്മിറ്റി പ്രഖ്യാപിച്ചു.

 

ധർണ്ണ സമരം രാഷ്ട്രീയ ജനതാദൾ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. കെ. ഹംസ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡി. രാജൻ, സെക്രട്ടറി എൻ. ഒ. ദേവസ്യ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി. പി. ഷൈജൽ, കെ. ബി. രാജേന്ദ്രൻ, അജ്മൽ സാജിദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. മുൻസിപ്പൽ പ്രസിഡന്റ് സി. കെ. നൗഷാദ്, ജനറൽ സെക്രട്ടറി റഷീദ് ബാവ, സി. ഒ. വർഗീസ്, സനൂഷ് കുമാർ, കെ. കെ. ബിജു, ഹാറൂൺ റഷീദ് തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *