മുത്തങ്ങ സമര പോരാളി ബൊമ്മി അമ്മ നിര്യാതയായി
ബത്തേരി: ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ മുത്തങ്ങ വനത്തില്‍ നടന്ന ഭൂസമരത്തില്‍ പങ്കെടുത്ത പ്രായംചെന്ന ഗോത്രവനിത ചീരാല്‍ മുരിക്കിലാടി ബെട്ടകുറുമ ഊരിലെ ബൊമ്മി അമ്മ(102)നിര്യാതയായി. ഭര്‍ത്താവ്: പരേതനായ വലിയമാരന്. മകള്‍: മാരി. മരുമകന്: സോമന്. കൊച്ചുമക്കള്‍: സുരേഷ്, ബിന്ദു, ബാബു, മിനി, ശ്രീജ, ഉഷ.
ഓഗസ്റ്റ് ഒമ്പതിന് ഗോത്രമഹാസഭ ബത്തേരിയില്‍ സംഘടിപ്പിച്ച ആദിവാസി സമ്മേളനം ഉദ്ഘാടനം ചെയ്തത് ബൊമ്മി അമ്മയാണ്. മുത്തങ്ങ സമരഭൂമിയിലെ തിക്താനുഭവങ്ങള്‍ അന്ന് അവര്‍ പങ്കുവച്ചിരുന്നു. മുരിക്കലാടി ഊരിലെ 22 കുടുംബങ്ങളാണ് മുത്തങ്ങയില്‍ സമരം ചെയ്തത്. ഇതില്‍ ബൊമ്മി അമ്മയുടേതടക്കം അഞ്ച് കുടുംബങ്ങള്‍ക്കാണ് ഇതിനകം ഭൂമി ലഭിച്ചത്.





Leave a Reply