വയനാട് റവന്യൂ ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ്: ബത്തേരി സബ് ജില്ലയ്ക്ക് ഒന്നാം സ്ഥാനം
പുൽപ്പള്ളി: സ്‌കൂൾ ഗെയിംസ് 2026 വയനാട് റവന്യൂ ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് പുൽപ്പള്ളി കബനി ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ കരാട്ടെ ഡോ അസോസിയേഷൻ ജനറൽ സെക്രട്ടറി പി.വി. സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷിബു കുറുമ്പേമഠത്തിന്റെ അധ്യക്ഷത വഹിച്ചു.
ബത്തേരി സബ് ജില്ലാ സെക്രട്ടറി എ.വി. ബിജു, റഫറി കമ്മീഷൻ ചെയർമാൻ ഷിജു മാത്യു, സെക്രട്ടറി സജി പി.പി. എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സ്‌കൂൾ ഗെയിംസ് ജില്ലാ സെക്രട്ടറി പ്രശോഭ് സ്വാഗതവും സബ് ജില്ലാ സെക്രട്ടറി ഒ.പി. രാജേഷ് നന്ദിയും പറഞ്ഞു.
ചാമ്പ്യൻഷിപ്പിൽ 73 പോയിന്റ് നേടി ബത്തേരി സബ് ജില്ല ഒന്നാം സ്ഥാനവും 53 പോയിന്റ് വീതം നേടി വൈത്തിരി, മാനന്തവാടി സബ് ജില്ലകൾ രണ്ടാം സ്ഥാനവും പങ്കിട്ടു.





Leave a Reply