September 27, 2026

പിഎം റാഹത്ത് പദ്ധതി: രണ്ടാംഘട്ട അവലോകന യോഗം ചേര്‍ന്നു

0
WhatsApp Image 2026-09-25 at 7.42.51 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: റോഡപകടങ്ങളില്‍ പരിക്കേറ്റവര്‍ക്ക്സൗജന്യ ചികിത്സ ഉറപ്പാക്കുന്ന പി.എം റാഹത്ത് (റോഡ് ആക്സിഡന്റ് വിക്ടിം ഹോസ്പിറ്റലൈസേഷന്‍ ആന്‍ഡ് അഷ്വേര്‍ഡ് ട്രീറ്റ്മെന്റ്) പദ്ധതിയുടെ രണ്ടാംഘട്ട അവലോകന യോഗം ജില്ലയില്‍ ചേര്‍ന്നു. റോഡപകടത്തില്‍പ്പെടുന്നവര്‍ക്ക് ഏഴ് ദിവസത്തേക്ക് ഒന്നര ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭ്യമാക്കുകയാണ് പിഎം റാഹത്ത് പദ്ധതിയിലൂടെ. റോഡ് അപകടത്തില്‍പ്പെട്ട വ്യക്തിക്ക് സാമ്പത്തിക കാരണങ്ങളാല്‍ ചികിത്സ വൈകുക, നിഷേധിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കി അംഗീകൃത ആശുപത്രികളില്‍ നിശ്ചിത പരിധി വരെ പണമടയ്ക്കാതെ ചികിത്സ ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ശസ്ത്രക്രിയയ്ക്ക് ഉള്‍പ്പെടെ പദ്ധതി മുഖേന സാമ്പത്തിക സഹായം ലഭിക്കും. പദ്ധതിയില്‍ എംപാനല്‍ ചെയ്ത സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളിലാണ് ചികിത്സാ സൗകര്യം ലഭിക്കുക. അപകടത്തില്‍പ്പെട്ട വാഹനത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനിയിലൂടെയാണ് ചികിത്സാചെലവ് കണ്ടെത്തുക. ഇന്‍ഷുറന്‍സില്ലാത്ത വാഹനങ്ങള്‍ അപകടത്തില്‍പ്പെടുകയോ വാഹനം ഇടിച്ച് കടന്നുകളയുകയോ ചെയ്യുന്ന കേസുകളില്‍ ജില്ലാ കളക്ടറുടെ പ്രത്യേക ഫണ്ടില്‍ നിന്നും പണം നല്‍കും. ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അപേക്ഷ നല്‍കിയാല്‍ 10 ദിവസങ്ങള്‍ക്കകം ആശുപത്രികള്‍ക്ക് പണം ലഭിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ എ.ഡി.എം കെ അജീഷ് അധ്യക്ഷനായി. ജില്ലാ ഇന്‍ഫോര്‍മാറ്റിക്‌സ് ഓഫീസര്‍ ജസീം ഹാഫിസ്,ആര്‍.ടി.ഒ ആര്‍ സുമേഷ്, ഡെപ്യൂട്ടി ഡി.എം.ഒഡോ. ആര്യ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ഡോ. ഷീജ, ഫിനാന്‍സ് ഓഫീസര്‍ ആര്‍ സാബു, ജില്ലാ റോളൗട്ട് മാനേജര്‍ അനുരാഗ് എസ് നായര്‍, സംസ്ഥാന ഹെല്‍ത്ത് അതോറിറ്റി ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ അജയ് ദാസ്, ഓപ്പറേഷന്‍ മാനേജര്‍ വിനീത്, ഐ.ടി മാനേജര്‍ വിവേക്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ആശുപത്രി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *