ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ; ടി.എസ്. മനുവിന് അഭിനന്ദന പ്രവാഹം
മീനങ്ങാടി: ഏഷ്യൻ ഗെയിംസിൽ 4×400 മീറ്റർ മിക്സഡ് റിലേയിൽ വെള്ളി മെഡൽ നേടിയ വയനാട്ടുകാരൻ ടി.എസ്. മനുവിന് നാടിന്റെ അഭിനന്ദന പ്രവാഹം. കാക്കവയൽ കരിങ്കണ്ണിക്കുന്നിലെ തെക്കിനാൽ വീട്ടിലെത്തിയാണ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും നാട്ടുകാരും മനുവിനെയും കുടുംബത്തെയും അഭിനന്ദിച്ചത്.
കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ വീട്ടിലെത്തി മധുരം നൽകി സന്തോഷം പങ്കിട്ടു. ഗ്രാമപഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും അഭ്യുദയകാംക്ഷികളും മനുവിനെ അഭിനന്ദിക്കാനെത്തി.
ടി.പി. സജിയുടെയും ഷീലയുടെയും മകനാണ് മനു. പൊലീസ് ഉദ്യോഗസ്ഥനായ മനു തിരുവനന്തപുരം സായി സെന്ററിലാണ് പരിശീലനം നടത്തുന്നത്. 27ന് നടക്കുന്ന 4×400 മീറ്റർ റിലേ മത്സരത്തിലും മനു പങ്കെടുക്കും. രാജ്യത്തിനായി മെഡൽ നേടിയതിൽ ഏറെ സന്തോഷമുണ്ടെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.





Leave a Reply