സിപിഐ(എം) വിട്ട് കോൺഗ്രസിൽ ചേർന്നവർക്ക് സ്വീകരണം നൽകി
പുൽപ്പള്ളി: സിപിഐ(എം) വിട്ട് കോൺഗ്രസ് പാർട്ടിയിൽ ചേർന്നവർക്ക് സ്വീകരണം നൽകി. കോൺഗ്രസ്സിലേക്ക് കടന്നുവന്നവരെ എ ൻ യു ഉലഹന്നാൻ, ടി എസ് ദിലീപ് കുമാർ എന്നിവർ ഷാൾ അണിയിച്ച് സ്വീകരിച്ചു, പുൽപ്പള്ളി പഞ്ചായത്തിലെ വിവിധ ലോക്കൽ കമ്മറ്റികളിലെ ബ്രാഞ്ച് കമ്മിറ്റികളിൽ നിന്നും ബ്രാഞ്ച് സെക്രട്ടിമാർ ഉൾപ്പെടെ രാജി വെച്ച് കോൺഗ്രസ്സ് പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കുന്നതിന് തീരുമാനിച്ചിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് ചേകാടി ബ്രാഞ്ച് സെക്രട്ടറിയായ ബിനേഷ് കവിക്കലാണ് നേതൃത്വത്തിന്റെ തെറ്റായ നിലപാടുകളിൽ പ്രതീക്ഷേധിച്ച് കോൺഗ്രസ്സ് പാർട്ടിയിലേക്ക് ആദ്യം കടന്നുവന്നത്.
ചെകാടിയിലെ പരമ്പരാഗത കുടുംബംഗമാണ് ബിനേഷ്. തുടർന്ന് പുൽപ്പള്ളി വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും ജലനിധി പദ്ധതി ഭാരവാഹിയുമായ കുഞ്ഞുമോൻ വെട്ടുവേലിൽ പാക്കം ഈ പ്രദേശങ്ങളിലുള്ള നിരവധി പാർട്ടി അനുഭാവികളും കോൺഗ്രസ്സിൽ ചേർന്ന് പ്രവർത്തിക്കുന്നതിന് തീരുമാനിച്ചു.
പൂതാടി, പുൽപ്പള്ളി മേഖലയിൽ പതിറ്റാണ്ടുകളായി പാർട്ടിക്ക് വേണ്ടി ആത്മാർഥമായി പ്രവർത്തിച്ച പല നേതാക്കളെയും പുറത്താക്കുകയും തഴയുകയും ചെയ്യുന്ന സാഹചര്യമുണ്ട്. ഇതെല്ലാം പാർട്ടി അനുഭാവികളിൽ കടുത്ത പ്രതിക്ഷേധമുയർത്തുന്നുണ്ട്. പാവപ്പെട്ടവരെയും പറശ്വവൽക്കരിക്കപ്പെട്ടവരേയും തഴഞ്ഞുകൊണ്ടുള്ള പ്രാദേശിക നേതൃത്വത്തിന്റെ ശൈലി പ്രവർത്തകരുടെ ഇടയിൽ വ്യാപക അമർഷം വർധിപ്പിക്കുന്നുവെന്നും ഇവർ ആരോപിച്ചു
ചടങ്ങിൽ പി ഡഡി ജോണി അധ്യക്ഷത വഹിച്ചു. മണി പാമ്പനാൽ, ജോളി നരിതൂക്കി, ജോമെറ്റ് കോതവഴിക്കൽ, സി പി ജോയി എന്നിവർ പ്രസംഗിച്ചു.





Leave a Reply