ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കും: മന്ത്രി എൻ ഷംസുദ്ദീൻ
പേരാൽ: ഗ്രാമ-നഗര വ്യത്യാസമില്ലാതെ സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികൾക്കും ലോകോത്തര നിലവാരമുള്ള ആധുനിക വിദ്യാഭ്യാസം ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ ഷംസുദ്ദീൻ പറഞ്ഞു. പേരാൽ ഗവ എൽ.പി സ്‌കൂളിനായി വയനാട് പാക്കേജിൽ 1.5 കോടി രൂപ ചെലവിൽ നിർമ്മിച്ച ആറ് ക്ലാസ് മുറികളടങ്ങുന്ന പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഗ്രാമീണ മേഖലയിലെ കുട്ടികൾക്ക് ഡിജിറ്റൽ വിദ്യാഭ്യാസ സൗകര്യങ്ങൾ നിഷേധിക്കപ്പെടുന്ന ഡിജിറ്റൽ ഡിവൈഡ് ഇല്ലാതാക്കി, എല്ലാ മേഖലകളിലും തുല്യമായ അവസരങ്ങൾ സൃഷ്ടിക്കാനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
സ്‌കൂളിൽ നടന്ന പരിപാടിയിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ അധ്യക്ഷനായി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ ശശീന്ദ്രവ്യാസ്, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ അസ്മ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സൽമ മോയിൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ടി അശ്റഫ്, ജില്ലാ നിർമ്മിതി കേന്ദ്രം പ്രോജക്ട് മാനേജർ ഒ.കെ സജീത്, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.എം രാഗേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബുഷ്റ വൈശ്യൻ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസഫ് പുല്ലുമാരിയിൽ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഹാരിസ് കണ്ടിയൻ, സാജിത നൗഷാദ്, അമ്പിളി, ജില്ലാ പഞ്ചായത്തംഗംകമലാ രാമൻ, ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു ചുണ്ടകണ്ടി, വാർഡംഗം സൗമ്യ റിനീഷ്, പി ടി എ പ്രസിഡന്റ് പി.എ ശംസു തുടങ്ങിയവർ സംസാരിച്ചു.





Leave a Reply