September 30, 2026

പ്രായ പൂർത്തിയാവാത്ത മകൾക്കെതിരെ ലൈംഗീകാതിക്രമം: പിതാവിന് തടവും പിഴയും

0
WhatsApp Image 2026-09-28 at 7.51.22 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: പ്രായ പൂർത്തിയവാത്ത മകൾക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പിതാവിന് ഐ.പി.സി, പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം 63 വർഷത്തെ തടവും 315000(മൂന്നു ലക്ഷത്തി പതിനയ്യായിരം) രൂപ പിഴയും. തൊണ്ടർനാട് സ്‌റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കൽപ്പറ്റ ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജ് കെ.ആർ കൃഷ്ണകുമാർ പ്രതിയെ ശിക്ഷിച്ചത്.

2023-ലാണ് സംഭവം. പ്രായപൂർത്തിയവാത്ത മകൾക്കെതിരെ അതി കഠിന ലൈംഗീകാതിക്രമം നടത്തുകയും പുറത്തു പറഞ്ഞാൽ അടിക്കുമെന്നും മറ്റും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.

അന്നത്തെ വെള്ളമുണ്ട സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ് എച്ച് ഓ ആയിരുന്ന കെ. രാജീവകുമാർ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തും മറ്റും ആദ്യഅന്വേഷണം നടത്തുകയും പിന്നീട് തൊണ്ടർനാട് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ യായി വന്ന ഇ.ഷൈജു അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജി. ബബിത ഹാജരായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *