September 29, 2026

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കൽ ഡിവിഷൻ ഉപതിരഞ്ഞെടുപ്പ്: കോൺഗ്രസിന്റെ ലീല ഗോവിന്ദന് തിളക്കർന്ന വിജയം; സീറ്റ് നിലനിർത്തി യു.ഡി.എഫ്

0
IMG_20260929_112511
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കൽ ഡിവിഷൻ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് (കോൺഗ്രസ്) സ്ഥാനാർത്ഥി ലീല ഗോവിന്ദന് തിളക്കർന്ന വിജയം. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്ന ഉഷ വിജയൻ എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഒഴിവുവന്ന സീറ്റാണ് യു.ഡി.എഫ് വിജയകരമായി നിലനിർത്തിയത്. ഇടവക പഞ്ചായത്തിലെ ഏഴ് വാർഡുകൾ ഉൾപ്പെടുന്നതാണ് പള്ളിക്കൽ ഡിവിഷൻ.

 

തുടക്കം മുതലേ വിജയം ഉറപ്പിച്ചിരുന്ന യു.ഡി.എഫ് ക്യാമ്പുകൾക്ക് ആവേശം പകരുന്ന ഫലമാണ് പുറത്തുവന്നത്. ഇടവക മണ്ഡലം പ്രസിഡന്റ്, ഫാർമേഴ്സ് ബാങ്ക് ഡയറക്ടർ, എസ്.ടി പ്രമോട്ടർ എന്നീ നിലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ലീല ഗോവിന്ദന്റെ ജനസമ്മതി വിജയത്തിൽ നിർണ്ണായകമായി.

 

മേഖലയിൽ അട്ടിമറി വിജയം പ്രതീക്ഷിച്ചിരുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി ജി. രമ്യയ്ക്കും, വോട്ടിംഗ് ശതമാനം ഉയർത്താമെന്ന് കണക്കുകൂട്ടിയ ബി.ജെ.പി സ്ഥാനാർത്ഥി ശ്രീജ ബാലചന്ദ്രനും യു.ഡി.എഫിന്റെ മുന്നേറ്റത്തിന് മുന്നിൽ അടിപതറി. വോട്ടെണ്ണൽ പൂർത്തിയായതോടെ പള്ളിക്കൽ ഡിവിഷനിൽ കോൺഗ്രസ് പ്രവർത്തകർ വലിയ വിജയഘോഷയാത്രയും ആഹ്ലാദ പ്രകടനങ്ങളും സംഘടിപ്പിച്ചു.

331 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ്. സീറ്റ് നിലനിർത്തിയത്. മുൻ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 1055 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. വിജയിച്ച ലീലാ ഗോവിന്ദന് 2636 വോട്ടുകൾ ലഭിച്ചപ്പോൾ എൽ.ഡി.എഫ്. സ്ഥാനാർഥി ജി. രമ്യ 2305 വോട്ടും എൻ.ഡി.എ. സ്ഥാനാർഥി ശ്രീജാ ബാലചന്ദ്രൻ 376 വോട്ടും നേടി. പള്ളിക്കൽ ഡിവിഷൻ അംഗമായിരുന്ന ഉഷാ വിജയൻ എം.എൽ.എ. ആയി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് രാജിവെച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫ്. ഭരണത്തിലുള്ള മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ ആകെ 14 ഡിവിഷനുകളിൽ 10 എണ്ണം യു.ഡി.എഫിന്റെയും നാലെണ്ണം എൽ.ഡി.എഫിന്റെയുമാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news