September 29, 2026

മാനന്തവാടി ഹയർ സെക്കൻഡറി സ്കൂളിൽ ഏകദിന പരിസ്ഥിതി ശില്പശാലയും ആയുർവേദ ദിനാചരണവും സംഘടിപ്പിച്ചു

0
IMG_20260929_121530
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വിവിധ സർക്കാർ ഡിപ്പാർട്ട്മെന്റുകളുടെയും ഒയിസ്ക ഇന്റർനാഷണലിന്റേയും സഹകരണത്തോടുകൂടി മാനന്തവാടി ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ്  വളണ്ടിയർമാർക്കായി ഏകദിന പരിസ്ഥിതി ശില്പശാലയും ആയുർവേദ ദിനാചരണവും സംഘടിപ്പിച്ചു. ഒയിസ്ക കണ്ണൂർ ജില്ലാ സെക്രട്ടറി കക്കോത്ത് പ്രഭാകരന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ശില്പശാലയുടെ ഉദ്ഘാടനം മാനന്തവാടി എംഎൽഎ ഉഷാ വിജയനും ആയുർവേദ ദിനാചരണത്തിന്റെ ഉദ്ഘാടനം മുൻസിപ്പൽ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യനും നിർവഹിച്ചു. ഡിഎഫ്ഒ ആർ സന്തോഷ് കുമാർ ഐഎഫ്എസ്പരിസ്ഥിതി സന്ദേശം നൽകിയ ചടങ്ങിൽ ഒയിസ്ക സൗത്ത് ഇന്ത്യൻ ചാപ്റ്റർ പ്രസിഡന്റ് ഫിലിപ്പ് കെ ആന്റണി മുഖ്യപ്രഭാഷണം നടത്തി. ഒയിസ്ക വയനാട് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ റഹ്മാൻ കാതിരി പദ്ധതി വിശദീകരണം നിർവഹിച്ചു.

 

പ്രിൻസിപ്പൽ പി സി തോമസ്, എൻഎസ്എസ് കോഡിനേറ്റർ അജീഷ് എ പി, മാനന്തവാടി റെയിഞ്ച് ഓഫീസർ സൂരജ് പി, ഫയർ ആൻഡ് റെസ്ക്യൂ ജീവനക്കാരായ ബിനീഷ് ബേബി, ജോബി പി യു, വാട്ടർ അതോറിറ്റി ക്വാളിറ്റി വിഭാഗം ജീവനക്കാരൻ നിഖിൽ പോൾ, റിട്ട. ഫാർമസിസ്റ്റ് റോയി ടി സി, ഒയിസ്ക പ്രതിനിധികളായ കെ സി മോഹനൻ, ഡോ. എ ടി സുരേഷ്, സൈന്റിസ്റ്റ് മണിലാൽ, എസ്എംസി മെമ്പർ മൊയ്തു അണിയാരത്ത്, അവന്തിക അനീഷ്, അതുൽ തോമസ്, അതുൽ കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ശ്രീദേവി ബോസ് എസ് കെ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.

 

ശില്പശാലയുടെ ഭാഗമായി തൊഴിൽ പരിശീലനം, വിവിധ വിഷയങ്ങളിലുള്ള ബോധവൽക്കരണ ക്ലാസ്, ഔഷധസസ്യ പോസ്റ്റർ പ്രദർശനം, ഔഷധ ദ്രവ്യങ്ങളുടെ തിരിച്ചറിയൽ മത്സരം, യോഗ, കലാപരിപാടികൾ എന്നിവ അരങ്ങേറി. മുഴുവൻ വളണ്ടിയർമാർക്കും സർട്ടിഫിക്കറ്റും മത്സര വിജയികൾക്ക് മെഡലുകളും വിതരണം ചെയ്തു. കക്കോത്ത് പ്രഭാകരൻ നേതൃത്വം നൽകി വരുന്ന 19-ാമത്തെ ശില്പശാലയാണ് സ്കൂളിൽ വച്ച് നടന്നത്. ചടങ്ങിൽ കക്കോത്ത് പ്രഭാകരനെ മുൻസിപ്പാലിറ്റി ചെയർപേഴ്സണും, എംഎൽഎയെ ഒയിസ്ക കണ്ണൂർ ജില്ലാ സെക്രട്ടറി കക്കോത്ത് പ്രഭാകരനും ആദരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news