September 29, 2026

പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മുന്നിൽ നഗ്നതാ പ്രദർശനം; യുവാവിന് തടവും പിഴയും 

0
IMG_20260929_113801
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ യുവാവിന് 2 വർഷത്തെ തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. പുൽപ്പള്ളി റെയിൻബോ നഗർ, പറോട്ടിയിൽ വീട്ടിൽ പി.എ സുജിത്തി(44) നെയാണ് ബത്തേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ.ആർ സുനിൽകുമാർ ശിക്ഷിച്ചത്.

2021 ഡിസംബറിലാണ് ഇയാൾ കുട്ടിക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയത്. അന്നത്തെ പുൽപ്പള്ളി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന കെ.എസ് ജിതേഷ് ആണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വക്കറ്റ് ഓമന വർഗീസ് ഹാജരായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news