October 2, 2026

വയനാട് കളക്ട്രേറ്റിൽ ട്രാവൽസ് ഉടമയുടെ ആത്മഹത്യാ ഭീഷണി; സർക്കാരിൽ നിന്ന് വൻതുക കുടിശ്ശിക ലഭിക്കാനുണ്ടെന്ന് പരാതി

0
IMG_20261001_154034
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് കളക്ട്രേറ്റിൽ ട്രാവൽസ് ഉടമയുടെ ആത്മഹത്യാ ഭീഷണി. വിഷ്ണുമായ ട്രാവൽസ് ഉടമ സതീഷ് ബാബുവാണ് ദേഹത്ത് പെട്രോളൊഴിച്ച് പ്രതിഷേധിച്ചത്. തിരഞ്ഞെടുപ്പിന് വാഹനം വിട്ടുനൽകിയ ഇനത്തിലും വിദ്യാവാഹിനി പദ്ധതിയുമായി ബന്ധപ്പെട്ടും പോലീസിൽ നിന്നും സർക്കാരിൽ നിന്നുമായി 5 ലക്ഷം രൂപയോളം തനിക്ക് കിട്ടാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 

തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി നൽകിയ വാഹനങ്ങളുടെ പണത്തിനായി കുറേ നാളായി അധികൃതരെ സമീപിക്കുന്നുണ്ടെന്നും സ്വന്തം വാഹനം മാത്രമല്ല, വിവിധ വാഹന ഉടമകൾക്കായി മൊത്തം 42 ലക്ഷം രൂപയോളം കുടിശ്ശിക ഇനത്തിൽ ലഭിക്കാനുണ്ടെന്നും സതീഷ് ബാബു വ്യക്തമാക്കി. പലർക്കും ഒന്നും രണ്ടും മൂന്നും ലക്ഷം രൂപ വീതം കിട്ടാനുണ്ട്. എന്നാൽ പണത്തിന്റെ ലഭ്യതക്കുറവുണ്ടെന്നാണ് അധികൃതരോട് ചോദിക്കുമ്പോൾ ലഭിക്കുന്ന മറുപടി. ടാക്സും ഇൻഷുറൻസും ഉൾപ്പെടെയുള്ള അടവുകൾ അടയ്ക്കേണ്ടതിനാൽ ഇത്തരം മറുപടികൾ കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *