October 2, 2026

ഗാന്ധിജയന്തി: പനമരം ടൗണും പരിസരവും ശുചീകരിച്ച് എൻ എസ് എസ് വളണ്ടിയർമാർ

0
IMG_20261002_120615
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി പനമരം ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീം (എൻ എസ് എസ്) യൂണിറ്റിന്റെ നേതൃത്വത്തിൽ പനമരം ടൗണും പരിസരപ്രദേശങ്ങളും ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമുറ്റം നിർവ്വഹിച്ചു. പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മെഹബൂബ് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്‌കൂൾ പ്രിൻസിപ്പാൾ രമേഷ് കുമാർ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ ആദർശ് ബാബു, മുഹമ്മദ് നവാസ്, ജിത മോൾ കെ എന്നിവർ സംസാരിച്ചു. എൻ എസ് എസ് വളണ്ടിയർമാരും അധ്യാപകരും പ്രദേശവാസികളും ശുചീകരണ ദൗത്യത്തിൽ പങ്കാളികളായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *