October 2, 2026

വയനാട്–കർണാടക രാത്രി യാത്രാ നിരോധനം: ഉന്നതതല യോഗം വിളിക്കാൻ നിർദേശം; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായും പ്രിയങ്ക് ഖാർഗെയുമായും കൂടിക്കാഴ്ച നടത്തി ഉഷ വിജയൻ എം.എൽ.എ

0
WhatsApp Image 2026-10-02 at 7.21.16 PM
By ന്യൂസ് വയനാട് ബ്യൂറോ

ബംഗളൂരു: വയനാടും കർണാടകയും തമ്മിലുള്ള രാത്രി യാത്രാ നിരോധനം, മാനന്തവാടി–ബാവലി റോഡ് പ്രവൃത്തിയിലെ കാലതാമസം ഒഴിവാക്കൽ, ബാവലി വഴിയുള്ള യാത്രാ നിരോധനത്തിന്റെ സമയദൈർഘ്യം കുറയ്ക്കൽ തുടങ്ങിയ വിഷയങ്ങളിൽ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായും ആഭ്യന്തര വകുപ്പ് മന്ത്രി പ്രിയങ്ക് ഖാർഗെയുമായും മാനന്തവാടി എം.എൽ.എ ഉഷ വിജയൻ കൂടിക്കാഴ്ച നടത്തി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനവും സമർപ്പിച്ചു.

വയനാട് എം. പി. പ്രിയങ്ക ഗാന്ധി ഇക്കാര്യങ്ങൾ തൻ്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും വിഷയത്തിൻ്റെ പ്രാധാന്യം കണക്കിലെടുത്ത് ബംഗളൂരുവിൽ വെച്ച് ഒരു ഉന്നത തല യോഗം വിളിച്ചു ചേർക്കുന്നതിനും കർണാടക ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി ഡി.കെ ശിവകുമാർ നിർദ്ദേശം നൽകി.

ചർച്ചയിൽ വയനാട് ജില്ല യുഡിഎഫ് കൺവീനർ എച്ച്. ബി പ്രദീപ് ,സുമേഷ് മംഗലശ്ശേരി എന്നിവർ പങ്കെടുത്തു.
ഡിസംബറിൽ ദ്വാരകയിൽ വെച്ചു നടക്കുന്ന വയനാട് ലിറ്ററേച്ചർ ഫെസ്റ്റി വലിൽ പങ്കെടുക്കുവാൻ മുഖ്യമന്ത്രിയെ ഉഷ വിജയൻ എം. എൽ. എ പ്രത്യേകം ക്ഷണിക്കുകയും ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *