October 3, 2026

പി.ടി.എച്ച് നൈറ്റ് എമർജൻസി പാലിയേറ്റീവ് കെയർ രണ്ടാം വാർഷികാഘോഷം സംഘടിപ്പിച്ചു

0
WhatsApp Image 2026-10-03 at 8.27.04 PM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: പൂക്കോയ തങ്ങൾ ഹോസ്പിസിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പി.ടി.എച്ച് നൈറ്റ് എമർജൻസി പാലിയേറ്റീവ് കെയർ – മാനന്തവാടിയുടെ രണ്ടാം വാർഷികാഘോഷവും ദുആ സമ്മേളനവും സംഘടിപ്പിച്ചു. “10,000 മന്തി ചലഞ്ച്” പ്രവർത്തനത്തിന്റെ റിപ്പോർട്ട് അവതരണവും പരിപാടിയുടെ ഭാഗമായി നടന്നു. വാർഷികാഘോഷ പരിപാടി ഷിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.

മാനന്തവാടി ബഫഖി ഹോമിൽ നടന്ന പരിപാടിയിൽ പാലിയേറ്റീവ് പരിചരണം ആവശ്യമായ രോഗികൾക്കും കുടുംബങ്ങൾക്കും രാത്രികാലങ്ങളിൽ അടിയന്തര പരിചരണവും ആശ്വാസവും ഉറപ്പാക്കുന്നതിനായി പി.ടി.എച്ച് നടത്തി വരുന്ന പ്രവർത്തനങ്ങൾ വിലയിരുത്തി. പി.ടി.എച്ച് ഐ.പി. യൂണിറ്റിന്റെ നിർമ്മാണത്തിനായി ആരംഭിച്ച 10,000 മന്തി ചലഞ്ചിന് മാനന്തവാടി താലൂക്കിലെ വിവിധ മേഖലകളിൽ നിന്ന് മികച്ച പിന്തുണ ലഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.

രാത്രികാല അടിയന്തര പാലിയേറ്റീവ് പരിചരണം ആവശ്യമായ രോഗികൾക്ക് വീടുകളിലെത്തി സേവനം നൽകുന്നതിനൊപ്പം, രോഗികൾക്കും കുടുംബാംഗങ്ങൾക്കും ആവശ്യമായ മാനസികവും സാമൂഹികവുമായ പിന്തുണ നൽകുകയാണ് പി.ടി.എച്ച് നൈറ്റ് എമർജൻസി പാലിയേറ്റീവ് കെയർ ലക്ഷ്യമിടുന്നത്.

ചടങ്ങിൽ എം.എൽ.എ ഉഷ വിജയൻ, പി.ടി.എച്ച് സ്റ്റേറ്റ് കൺവീനർ ഡോ. അമീറലി തുടങ്ങിയവർ സംബന്ധിച്ചു. കെ.സി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ച കൺവെൻഷനിൽ രാഷ്ട്രീയ നേതാക്കൾ, ജനപ്രതിനിധികൾ, പാലിയേറ്റീവ് പ്രവർത്തകർ, വളണ്ടിയർമാർ, സാമൂഹിക-സന്നദ്ധ പ്രവർത്തകർ, അഭ്യുദയകാംക്ഷികൾ എന്നിവർ പങ്കെടുത്തു. അഡ്വ. റഷീദ് പടയൻ സ്വാഗതവും മോയിൻ കാസിമി നന്ദിയും പറഞ്ഞു.

പി.ടി.എച്ച് നൈറ്റ് എമർജൻസി പാലിയേറ്റീവ് കെയറിന്റെ തുടർപ്രവർത്തനങ്ങൾക്ക് കൂടുതൽ ജനപങ്കാളിത്തവും സഹകരണവും ഉണ്ടാകണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *