October 4, 2026

ജി.വി.എച്ച്.എസ്.എസ് മാനന്തവാടി വി.എച്ച്.എസ്.സി എൻ.എസ്.എസ് ക്യാമ്പിന് തുടക്കമായി; സമത്വ ജ്വാല തെളിയിച്ചു

0
IMG_20261004_155519
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ജി.വി.എച്ച്.എസ്.എസ് മാനന്തവാടി വി.എച്ച്.എസ്.സി വിഭാഗം എൻ.എസ്.എസ് സേവായനം ദ്വിദിന ക്യാമ്പിൻ്റെ ഉദ്ഘാടനവും സായാഹ്ന സമത്വ ജ്വാല തെളിയിക്കലും മാനന്തവാടി ഗാന്ധി പാർക്കിൽ നടന്നു. നഗരസഭ ചെയർപേഴ്സൻ ജേക്കബ് സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ മൊയ്തു അണിയാരത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ക്കൂൾ പ്രിൻസിപ്പൽ കെ.കെ. ജിജി, ബിനീഷ് രാഘവൻ, വി. മുജീബ് എന്നിവർ സംസാരിച്ചു. ഉദ്ഘാടനത്തിന് ശേഷം എൻ.എസ്.എസ് അംഗങ്ങൾ വൃത്താകൃതിയിൽ അണിനിരന്ന് സമത്വ ജ്വാല തെളിയിച്ചു. റംല കാവുങ്കൽ, ബിന എം.എസ്, മിത്ര കെ.കെ, ബേസിൽ ഷിനോയ്, ആര്യ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *