October 5, 2026

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് മാനന്തവാടിയില്‍ മുസ്‌ലിം ലീഗ് റാലിയും പൊതുസമ്മേളനവും നടത്തി

0
IMG_20261005_095515
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ടു കൊണ്ട് മാനന്തവാടി നിയോജകമണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. പൊതുസമ്മേളനത്തില്‍ മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് ടി. മൊയ്തു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹമീദ് കൊച്ചി സ്വാഗതം പറഞ്ഞു.

 

പരിപാടി യഹ്യാ ഖാൻ തലക്കൽ ഉദ്ഘാടനം ചെയ്തു. ഹാരിസ് കണ്ടിയൻ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ സി. കുഞ്ഞബ്ദുല്ല, കടവത്ത് മുഹമ്മദ്, കേളോത്ത് അബ്ദുല്ല, കെ. കെ. ഇസ്മായിൽ, ഡി. അബ്ദുല്ല, അമ്മദ് മാസ്റ്റർ, ജാഫർ മാസ്റ്റർ, ഹാരിസ് കാട്ടിക്കുളം, ബ്രാൻ അഹമ്മദ് കുട്ടി, കുന്നോത്ത് ഇബ്രാഹിം ഹാജി, ടി. നാസർ, മുരിക്കഞ്ചേരി സുലൈമാൻ ഹാജി, പി. മുഹമ്മദ്, പടയൻ മുഹമ്മദ്, മോയി കട്ടയാട്, നൗഫൽ വടകര, ഷനൂദ്, സലാം പി.കെ, ഷിഹാബ് മലബാർ, മുതിര മായൻ, ജലീൽ മാസ്റ്റർ, സഫ്‌വാൻ വെള്ളമുണ്ട, പടയൻ അബ്ദുല്ല, സലിം അസ്ഹരി, മുസ്തഫ മന്തോൾ, മോയി വാരാമ്പറ്റ, അമ്മദ് കൊടുവേരി, പൊരളോത്ത് അമ്മദ്, കുനിയൻ അസീസ്, സി.കെ. അബ്ദുറഹ്മാൻ, റഫീഖ് വെള്ളാഞ്ചേരി, കടവത്ത് ഷറഫു, പടയൻ റഷീദ്, സിഡീഖ് തലപ്പുഴ, പി. എം. ഇബ്രാഹിം, വെട്ടൻ മമ്മൂട്ടി ഹാജി, ജമാൽ പാലുക്ക്, കമർലൈല, ലക്ഷ്മി ആലക്കമറ്റം, മുസ്തഫ തയ്യുള്ളതിൽ, ഹസ്ബുള്ള, മിഥിലാജ് മായൻ, പ്രീതാ രാമൻ എന്നിവർ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *