ടി പി അബൂബക്കറിന്റെ സ്മരണക്കായി ഡിവൈഎഫ്ഐ ബസ് കാത്തിരിപ്പുകേന്ദ്രം നിർമിച്ചു
വെങ്ങപ്പള്ളി: സിപിഐ എം വെങ്ങപ്പള്ളി ബ്രാഞ്ച് അംഗമായിരുന്ന ടി പി അബൂബക്കറിന്റെ സ്മരണക്കായി വെങ്ങപ്പള്ളി–അത്തിമൂല റോഡിൽ ഡിവൈഎഫ്ഐ ബസ് കാത്തിരിപ്പുകേന്ദ്രം നിർമിച്ചു. കാത്തിരിപ്പുകേന്ദ്രത്തിന്റെ ഉദ്ഘാടനം ഡിവൈഎഫ്ഐ കോട്ടത്തറ ബ്ലോക്ക് ട്രഷറർ കെ എ ടോണി നിർവഹിച്ചു. ചടങ്ങിൽ അനഘ ഉപേഷ് അധ്യക്ഷത വഹിച്ചു. മേഖലാ ട്രഷറർ കെ വി വിജിത്ത്, സിപിഐ എം ലോക്കൽ സെക്രട്ടറി കെ മുരളീധരൻ, ടി പി റെൻസിൽ, സി വി ഉപേഷ് എന്നിവർ സംസാരിച്ചു.




Leave a Reply