വയനാട് മെഡിക്കൽ കോളേജ് മടക്കിമലയിൽ തന്നെ സ്ഥാപിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് റെസിഡന്റ്സ് അസോസിയേഷൻ
കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജ് കൽപ്പറ്റ മടക്കിമലയിൽ തന്നെ സ്ഥാപിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് കോൺഫെഡറേഷൻ ഓഫ് റെസിഡന്റ്സ് അസോസിയേഷൻ വൈത്തിരി താലൂക്ക് സമിതി രൂപീകരണ ജനറൽ ബോഡി യോഗം തീരുമാനിച്ചു. ജില്ലയിലെ റെസിഡന്റ്സ് അസോസിയേഷനുകളുടെ പ്രവർത്തനം ഏകോപിപ്പിച്ചു നടപ്പിലാക്കുന്നതിനാണ് താലൂക്ക് തല കമ്മിറ്റികൾ രൂപീകരിച്ചത്. കൽപ്പറ്റ അഫാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യോഗത്തിൽ അഡ്വ. കിഷോർ ലാൽ പ്രസിഡന്റായും വിനോദ് എം. എസ് സെക്രട്ടറിയായും ഷിബു ട്രഷററായും 24 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. യോഗത്തിൽ സംസ്ഥാന വനിതാ വിംഗ് പ്രസിഡന്റ് സതി ദേവി, സംസ്ഥാന കമ്മിറ്റി സെക്രട്ടറി പ്രസന്നകുമാർ, ജില്ലാ ട്രഷറർ ആശ സുഗതൻ, സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് ലീല, പ്രൊഫ. ജെസ്സി മാത്യു എന്നിവർ സംസാരിച്ചു.




Leave a Reply