October 6, 2026

കൽപ്പറ്റ ജനറൽ ആശുപത്രി സൂപ്രണ്ടിനെ ആർജെഡി ഉപരോധിച്ചു

0
WhatsApp Image 2026-10-06 at 6.14.06 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ജനറൽ ആശുപത്രികൾ സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ കൊണ്ടുവന്ന ഉത്തരവിന്റെ മറവിൽ കൽപ്പറ്റ ജനറൽ ഹോസ്പിറ്റലിനെ തകർക്കുന്നതിൽ പ്രതിഷേധിച്ച് ആർജെഡി കൽപ്പറ്റ മുനിസിപ്പൽ കമ്മിറ്റി ജനറൽ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു.

ആവശ്യമായ മരുന്നുകളും ലാബ് കിറ്റുകളും തുടങ്ങി ദൈനംദിന കാര്യങ്ങൾ അടക്കം എല്ലാം അവതാളത്തിലാണെന്ന് ആർജെഡി ആരോപിച്ചു. സ്ഥലം എംഎൽഎയും മന്ത്രിയുമായ ടി. സിദ്ദിഖ് നഗരസഭ ഭരണസമിതിക്ക് ആശുപത്രിയിലെ നിർമ്മാണ പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും അടക്കമുള്ള കാര്യങ്ങൾക്ക് ഫണ്ട് അനുവദിക്കാൻ കഴിയാത്തവിധം നിയമതടസ്സങ്ങൾ ഉണ്ടാക്കുകയാണെന്നും ആരോപിച്ചു.

നഗരസഭയിലെ പ്രതിപക്ഷ കൗൺസിലർമാരെ ഉപയോഗിച്ചുകൊണ്ടാണ് മന്ത്രി ടി. സിദ്ദിഖ് ജനറൽ ഹോസ്പിറ്റലിനെ അവതാളത്തിലാക്കുന്നതെന്നും ആർജെഡി ആരോപിച്ചു.

കുട്ടികളുടെ വാർഡിലെ ബാത്ത്റൂം ബ്ലോക്കായിട്ട് ഒരുമാസം പിന്നിട്ടിട്ടും ഒരു പരിഹാരവും ഉണ്ടായിട്ടില്ലെന്നും ആർജെഡി പറഞ്ഞു. ആർജെഡി ഉപരോധ സമരത്തെ തുടർന്ന് കുട്ടികളുടെ വാർഡിലെ അറ്റകുറ്റപ്പണികളും ബാത്ത്റൂമും ശരിയാകുന്നതുവരെ കുട്ടികളെ പേ വാർഡിലേക്ക് മാറ്റി നൽകുമെന്ന ഉറപ്പിനെ തുടർന്നാണ് ഉപരോധം അവസാനിച്ചത്.

ജില്ലാ കമ്മിറ്റി അംഗം പി.പി. ഷൈജൽ, മുനിസിപ്പൽ പ്രസിഡന്റ് സി.കെ. നൗഷാദ്, ജനറൽ സെക്രട്ടറി റഷീദ് എന്നിവർ നേതൃത്വം നൽകി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *