October 7, 2026

കേരള സീനിയർ സിറ്റിസൺസ് ഫോറം വയോജന വാരാചരണ സംസ്ഥാന തല സമാപനം കൽപ്പറ്റയിൽ നടത്തി

0
IMG-20261007-WA0160
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കേരള സീനിയർ സിറ്റിസൺസ് ഫോറം വയോജന വാരാചരണ സംസ്ഥാന തല സമാപനത്തോടനുബന്ധിച്ച് കൽപ്പറ്റയിൽ വയോജന റാലിയും പോസ്റ്റോഫീസ് ധർണ്ണയും സംഘടിപ്പിച്ചു. വയോജനങ്ങളുടെ നിർത്തലാക്കിയ റെയിൽവേ യാത്രാ ഇളവുകൾ പുനസ്ഥാപിക്കുക, കേന്ദ്ര പെൻഷൻ വിഹിതം വർദ്ധിപ്പിക്കുക, ക്ഷേമ പെൻഷൻ 5000 രൂപയാക്കുക, കെഎസ്ആർടിസിയിൽ വയോജനങ്ങൾക്ക് സൗജന്യ യാത്ര അനുവദിക്കുക, വയനാട് റെയിൽവേയുടെ പ്രവർത്തനം ആരംഭിക്കുക, ചുരം ബദൽ പാതകൾ ഉടൻ പ്രാവർത്തികമാക്കുക, തുരങ്ക പാത പ്രവർത്തനങ്ങൾ പുനരാരംഭിക്കുക, ആയുഷ് ഭാരത് വയോവന്ദന ഇൻഷൂറൻസ് നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ.

 

റാലി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. വാസുദേവൻ നായർ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് നടന്ന പോസ്റ്റോഫീസ് ധർണ്ണ സംസ്ഥാന ജനറൽ സെക്രട്ടറി പി. കുമാരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റ്റി. വി. രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി ഇ. മുരളീധരൻ സ്വാഗതം ആശംസിച്ചു. എ.പി. വാസുദേവൻ നായർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം കെ.വി. മാത്യു, സംസ്ഥാന ഓഡിറ്റർ എം.എ. അഗസ്റ്റിൻ, ജോസ് കെ. മാണി, ജില്ലാ വൈസ് പ്രസിഡന്റ് കെ. ശശിധരൻ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ കെ. ലീലാമ്മ, സി.കെ. ജയറാം, കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ ജി.കെ. ഗിരിജ ചടങ്ങിന് നന്ദി പറഞ്ഞു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *