കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുൽപ്പള്ളി മേഖലാ ശാസ്ത്ര പുസ്തക പ്രദർശനം ആരംഭിച്ചു
പുൽപ്പള്ളി : കേരള ശാസ്ത്ര സാഹിത്യ പരിഷദത്ത് പുൽപ്പള്ളി മേഖലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശാസ്ത്ര പുസ്തക പ്രദർശനം പ്രമുഖ അധ്യാപകൻ എൻ. സത്യനന്തൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പുൽപ്പള്ളിയിൽ നടന്ന പ്രോഗ്രിൽ ജോസഫ് സി.എം. അധ്യക്ഷത വഹിച്ചു. വി.എസ്. ചാക്കോ, പി.യു. മർക്കോസ്, പി.എസ്. രാമചന്ദ്രൻ, ഷൈജു പി.എം എന്നിവർ സംസാരിച്ചു.
റജി കെ.എം. സ്വാഗതവും ജോമോൾ ജോസഫ് നന്ദിയും പറഞ്ഞു. ശാസ്ത്ര ആശയങ്ങൾ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചിട്ടുള്ള പുസ്തക പ്രദർശനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.




Leave a Reply