October 17, 2026

നിര്‍മലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പെയിന്‍: ജില്ലാതല ഉദ്ഘാടനം മന്ത്രി കെ.എം ഷാജി നിര്‍വഹിക്കും

0
IMG-20261016-WA0322
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സംസ്ഥാനത്തെ സമ്പൂര്‍ണ്ണ ശുചിത്വത്തിലേക്ക് നയിക്കുന്നതിന് അഞ്ച് വര്‍ഷം നീണ്ടുനില്‍ക്കുന്ന നിര്‍മലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നാളെ (ഒക്ടോബര്‍ 17) വൈകിട്ട് മൂന്നിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി നിര്‍വഹിക്കും.

ക്യാമ്പെയിനിലൂടെ 2031 മാര്‍ച്ച് 30 ന് സംസ്ഥാനത്തെ സമ്പൂര്‍ണ്ണ മാലിന്യമുക്ത സംസ്ഥാനമായി മാറ്റുകയാണ് പദ്ധതി ലക്ഷ്യം. കളക്ടറേറ്റ് ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്ടര്‍ വി ചെല്‍സാസിനി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.സി മജീദ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്ന് ജോസഫ്, ത്രിതല പഞ്ചായത്ത് അധ്യക്ഷന്‍മാര്‍, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍. ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *