October 17, 2026

യൂത്ത് ലീഗ് വയനാട് ജില്ലാ സമ്മേളനത്തിന് മാനന്തവാടിയിൽ ആവേശകരമായ തുടക്കം; ‘ഓർമ്മയിലെ യൂത്ത് ലീഗ്’ സ്നേഹസംഗമവും സംഘടിപ്പിച്ചു

0
IMG-20261016-WA0263
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ‘അനീതിക്കെതിരെ യുവതയുടെ തിരുത്ത്’ എന്ന പ്രമേയത്തിൽ മുസ്‌ലിം യൂത്ത് ലീഗ് വയനാട് ജില്ലാ സമ്മേളനത്തിന് മാനന്തവാടി പി.എ. ആലി ഹാജി നഗറിൽ ആവേശകരമായ തുടക്കമായി. സ്വാഗതസംഘം ചെയർമാനും മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയുമായ ടി. മുഹമ്മദ് സമ്മേളന നഗരിയിൽ പതാക ഉയർത്തിയതോടെയാണ് പരിപാടികൾ ആരംഭിച്ചത്. ചടങ്ങിൽ യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ, ജില്ലാ പ്രസിഡന്റ് എം.പി. നവാസ്, ജനറൽ സെക്രട്ടറി ഫസൽ സി.എച്ച്., ട്രഷറർ ഉവൈസ് എടവെട്ടൻ, ദേശീയ വൈസ് പ്രസിഡന്റ് മുഫീദ തെസ്നി, മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികളായ എം. മുഹമ്മദ് ബഷീർ, റസാഖ് കൽപ്പറ്റ, സി. കുഞ്ഞബ്ദുല്ല, അഡ്വ. എം.സി.എം. ജമാൽ, വി. അസൈനാർ ഹാജി, കെ. ഹാരിസ്, പി.പി. അയ്യൂബ്, കെ.സി. അസീസ്, നിയോജകമണ്ഡലം പ്രസിഡന്റ് ടി. മൊയ്തു, എം.എ. അസൈനാർ, ജനറൽ സെക്രട്ടറി കൊച്ചി ഹമീദ്, അഡ്വ. എ.പി. മുസ്ഥഫ, ജാഫർ മാസ്റ്റർ, സലാം പി.കെ., പി.കെ. ഷൗക്കത്തലി, സി.കെ. മുസ്ഥഫ, ജാസർ പാലക്കൽ, ഷമീം പാറക്കണ്ടി, മുസ്‌ലിം ലീഗ് ഭാരവാഹികളായ പടയൻ അമ്മദ്, കേളോത്ത് അബ്ദുല്ല, പി.വി.എസ്. മൂസ, സൽമാ മോയി, ശറഫുദ്ദീൻ കടവത്ത്, മോയി കട്ടയാട്, ഷമീർ കാഞ്ഞായി, നൗഫൽ വടകര എന്നിവർ സംബന്ധിച്ചു.

 

സമ്മേളനത്തിന്റെ ഭാഗമായി ‘ഓർമ്മയിലെ യൂത്ത് ലീഗ്’ എന്ന പേരിൽ സ്നേഹസംഗമവും സംഘടിപ്പിച്ചു. മാനന്തവാടി വൈറ്റ് ഫോർട്ടിൽ വെച്ച് നടന്ന സംഗമം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എം.എൽ.എ.യുമായ സി. മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ ട്രഷറർ ഉവൈസ് എടവെട്ടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ പി.കെ. അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. എ.പി. മുസ്ഥഫ സ്വാഗതം ആശംസിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി. മുഹമ്മദ്, യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ, ജില്ലാ പ്രസിഡന്റ് എം.പി. നവാസ്, ജനറൽ സെക്രട്ടറി ഫസൽ സി.എച്ച്., ദേശീയ വൈസ് പ്രസിഡന്റ് മുഫീദ തെസ്നി, മുസ്‌ലിം ലീഗ് ഭാരവാഹികളായ എം. മുഹമ്മദ് ബഷീർ, അഡ്വ. എം.സി.എം. ജമാൽ, കെ. ഹാരിസ്, കെ.കെ. ഹനീഫ, ഹാരിസ് കാട്ടിക്കുളം, കാട്ടി ഗഫൂർ, എ.കെ. റഫീഖ്, അലവി വടക്കേതിൽ, മോയിൻ കാസിം, പി.കെ. അമീൻ, ഇസ്മായിൽ കാരക്കണ്ടി, റഷീദ് പടയൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *