മാനന്തവാടി വാടേരി ശിവക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 18 മുതൽ
മാനന്തവാടി: ശ്രീ വാടേരിശിവക്ഷേത്രത്തിലെ വിജയദശമി ആഘോഷം ഒക്ടോബർ 18 മുതൽ 21 വരെ തീയതികളിൽ നടക്കും. 18ന് ഗ്രന്ഥം വെപ്പ്, 19ന് ദുർഗാഷ്ടമി, 20ന് മഹാനവമി നാളിൽ ആയുധപൂജ, വാഹനപൂജ, 21ന് വിജയദശമി നാളിൽ വിദ്യാരംഭം, ഗ്രന്ഥം തിരിച്ചെടുക്കൽ എന്നിവയാണ് പ്രധാന ചടങ്ങുകൾ. വിദ്യാരംഭം കുറിക്കുന്ന കുരുന്നുകൾക്കായി മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9400731608 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. പരിപാടിയിലേക്ക് മുഴുവൻ ഭക്തജനങ്ങളെയും ക്ഷണിക്കുന്നതായി ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.




Leave a Reply