October 18, 2026

മുട്ടിൽ ശ്രീ സന്താനഗോപാല മഹാവിഷ്ണു–വേട്ടക്കരുമൻ ക്ഷേത്രത്തിൽ കളമെഴുത്ത് പാട്ടുത്സവം നവംബർ 8ന്

0
WhatsApp Image 2026-10-18 at 1.18.16 PM
By ന്യൂസ് വയനാട് ബ്യൂറോ

മുട്ടിൽ: മുട്ടിൽ ശ്രീ സന്താനഗോപാല മഹാവിഷ്ണു–വേട്ടക്കരുമൻ ക്ഷേത്രത്തിൽ കളമെഴുത്ത് പാട്ടുത്സവം നവംബർ 8ന് നടക്കും. ക്ഷേത്രം തന്ത്രി പാടേരി ഇല്ലത്ത് സുനിൽ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ അഷ്ടദ്രവ്യ ഗണപതിഹോമത്തോടെ ഉത്സവത്തിന് തുടക്കം കുറിച്ചു.

കളമെഴുത്ത് പാട്ടുത്സവത്തിന്റെ ധനശേഖരണ സമർപ്പണം യു. വൃന്ദാദേവി സത്യശീലനിൽ നിന്നും ക്ഷേത്ര ഭരണസമിതി ജോയിന്റ് സെക്രട്ടറി കെ. നാണു ഏറ്റുവാങ്ങി.

ക്ഷേത്രം സെക്രട്ടറി കെ. ശശിധരൻ നായർ, വി.കെ. ഗോപീദാസ്, സുന്ദർരാജ് എടപ്പെട്ടി, ഒ. ശശിധരൻ കൊളവൽ, എം. വിജയകുമാർ, കെ. അനിൽകുമാർ, ലീന സി. നായർ, എം. നളിനി മഞ്ചരക്കണ്ടി, കെ. ഗംഗാധരൻ, എം. സുഭദ്രാമ്മ, ആർ. ചന്ദ്രശേഖരൻ, കെ. പ്രദീപ് കുമാർ, പി. റീജ അനിൽകുമാർ, പി. പാർവതി, പി. സുരേഷ് ബാബു, കെ. തങ്കം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *