ഗ്യാനേഷ് കുമാറിനെ പുറത്താക്കുക; എസ്ഐആർ വോട്ടർപട്ടിക റദ്ദാക്കുക: പ്രതിഷേധം സംഘടിപ്പിച്ച് എസ്ഡിപിഐ
ബത്തേരി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നും എസ്ഐആർ പ്രകാരം തയ്യാറാക്കിയ വോട്ടർപട്ടിക റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് എസ്ഡിപിഐ സുൽത്താൻ ബത്തേരി മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു.
വോട്ടവകാശം സംരക്ഷിക്കുന്നതിലും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കുന്നതിലും തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവാദിത്തം പാലിക്കണമെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് ഇ. ഉസ്മാൻ ആവശ്യപ്പെട്ടു. എസ്ഐആർ നടപടികളിലൂടെ വോട്ടർമാർക്ക് അവകാശനിഷേധം ഉണ്ടാകുന്ന സാഹചര്യം അംഗീകരിക്കാനാവില്ലെന്നും ഗ്യാനേഷ് കുമാറിനെ തൽസ്ഥാനത്തുനിന്ന് നീക്കണമെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം നേതാക്കളായ അസൈനാർ ആണ്ടൂർ, ഹബീബ്, അബൂബക്കർ മണക്കടവൻ, ജലീൽ ചോലക്കൽ, സാദിഖ് മാണിക്കോത്ത് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.




Leave a Reply