October 18, 2026

തവിഞ്ഞാൽ പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി.ക്ക് പുതിയ ഭാരവാഹികൾ

0
WhatsApp Image 2026-10-18 at 3.00.51 PM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: തവിഞ്ഞാൽ പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി.യുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷാദുലി വാളാട് പ്രസിഡന്റായും സമീർ മക്കിമല ജനറൽ സെക്രട്ടറിയായും റഫീഖ് പേര്യ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

റഷാദ് തലപ്പുഴ, റാഷിദ് പേര്യ എന്നിവർ വൈസ് പ്രസിഡന്റുമാരാണ്. സമദ് ഇ.സി. മുള്ളൽ, സബീൽ വാളാട് എന്നിവർ സെക്രട്ടറിമാരായും ഷാഫി മുള്ളൽ മീഡിയ വിങ് ചുമതലക്കാരനായും കുഞ്ഞമ്മദ് വാളാട് ചാരിറ്റി വിങ് ചുമതലക്കാരനായും തിരഞ്ഞെടുക്കപ്പെട്ടു.

ഷാദുലി വാളാടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ ഗ്ലോബൽ കെ.എം.സി.സി. വൈസ് പ്രസിഡന്റ് മുഹമ്മദലി പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു. കെ.എം.സി.സി.യുടെ പ്രാധാന്യത്തെക്കുറിച്ചും ജില്ലയിൽ സംഘടന നടത്തിവരുന്ന പ്രവർത്തനങ്ങളെക്കുറിച്ചും ജില്ലാ ജനറൽ സെക്രട്ടറി ഗഫൂർ വാരാമ്പറ്റ സംസാരിച്ചു.

റാഷിദ്, അബൂബക്കർ കാട്ടിക്കുളം, സമീർ മക്കിമല, റഷാദ്, റാഷിദ് യു. എന്നിവർ സംസാരിച്ചു. റഫീഖ് പേര്യ നന്ദി പറഞ്ഞു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *