മാനന്തവാടി ടൗണിൽ നാളെ ഗതാഗത നിയന്ത്രണം
മാനന്തവാടി: മാനന്തവാടി കാഞ്ചി കാമാക്ഷി അമ്മൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നാളെ (ഒക്ടോബർ 21) വൈകുന്നേരം 6.30 മുതൽ മാനന്തവാടി ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മാനന്തവാടി പോലീസ് അറിയിച്ചു. തലപ്പുഴ ഭാഗത്തു നിന്ന് നാലാംമൈൽ, കല്ലോടി ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ പാലാക്കുളി ജങ്ഷനിൽനിന്ന് തിരിഞ്ഞ് ചൂട്ടക്കടവ് താഴെയങ്ങാടി വഴി പോകണം. നാലാംമൈൽ, കൊയിലേരി ഭാഗങ്ങളിൽനിന്ന് തലപ്പുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ എൽ.എഫ്.ജങ്ഷൻ, വള്ളിയൂർക്കാവ് ജങ്ഷൻ, മൈസൂർ റോഡ്, ചെറ്റപ്പാലം ബൈപാസ് വഴി പോകണം. എരുമത്തെരുവ്, മാരുതി ജങ്ഷൻ മുതൽ ഗാന്ധി പാർക്ക്, പോസ്റ്റ് ഓഫീസ് റോഡ്, താഴെയങ്ങാടി വരെയുള്ള ഭാഗങ്ങളിൽ വൈകുന്നേരം 6.30 മുതൽ എഴുന്നള്ളത്ത് അവസാനിക്കുന്നതുവരെ വാഹനഗതാഗതം അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു.




Leave a Reply