October 21, 2026

റീച്ച് പ്രവാസി വെൽഫെയർ സൊസൈറ്റി നിലവിൽ വന്നു

0
545b8f60-23f1-477c-9ccc-d2138e72def2
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: പ്രവാസികളുടെയും പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയവരുടെയും ക്ഷേമവും സാമൂഹിക സുരക്ഷയും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന റീച്ച് പ്രവാസി വെൽഫെയർ സൊസൈറ്റി സുൽത്താൻ ബത്തേരി ആസ്ഥാനമായി നിലവിൽ വന്നു. സംഘടനയുടെ സെൻട്രൽ കമ്മിറ്റി ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും പ്രഖ്യാപിച്ചു.

സെൻട്രൽ കമ്മിറ്റി ഭാരവാഹികളായി അബ്ദുറഹ്മാൻ ടി.എ. (യു.എ.ഇ.) പ്രസിഡന്റായും ഷഫീഖ് പി.ടി. (സൗദി അറേബ്യ) ജനറൽ സെക്രട്ടറിയായും ഷാജഹാൻ (സൗദി അറേബ്യ) ട്രഷററായും പ്രവർത്തിക്കും.

അബു മണിച്ചിറ (ഖത്തർ), മുഹമ്മദ് ഷരീഫ് (ഇന്ത്യ), അബ്ദുൽ കരീം (യു.എ.ഇ.) എന്നിവർ വൈസ് പ്രസിഡന്റുമാരായും അൻവർ എം.യു. (യു.എ.ഇ.), റസാഖ് എം.എ. (ഖത്തർ), മുഹമ്മദ് ബഷീർ (യു.എ.ഇ.) എന്നിവർ സെക്രട്ടറിമാരായും ചുമതലയേൽക്കും.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ

എൻ. സൈദലവി (സൗദി അറേബ്യ), മുഹമ്മദ് അസ്റത്ത് പി.ടി. (കാനഡ), അഹമ്മദ് കബീർ എം.കെ. (ഖത്തർ), മുസ്തഖ് കെ.ടി. (ഇന്ത്യ), ഹസീബ് കെ. (ബഹ്റൈൻ), ഷാഹുൽ ഹമീദ് (സൗദി അറേബ്യ), മുഹമ്മദ് ഷമീർ (യു.എ.ഇ.), ഉമ്മർ എൻ.പി. (സൗദി അറേബ്യ), സലീം കെ. (ഇന്ത്യ), അബു താഹിർ എം.എം. (ഇന്ത്യ), എം.പി. ഹാരിസ് (ഖത്തർ), ഷിഹാബ് കെ.കെ. (ഇന്ത്യ), അബ്ദുൽ സലാം ബാജി (ഇന്ത്യ), ഷമീർ എം. (ബഹ്റൈൻ), അഷ്റഫ് കെ.വി. (സൗദി അറേബ്യ), ഗഫൂർ ഫാൽക്കൺ (ഇന്ത്യ) എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.

പ്രവാസികൾക്കും പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയവർക്കും ആവശ്യമായ ക്ഷേമസഹായങ്ങൾ ലഭ്യമാക്കുക, രോഗികൾക്കും നിർധന കുടുംബങ്ങൾക്കും സഹായം നൽകുക, അംഗങ്ങളുടെയും കുടുംബങ്ങളുടെയും സാമൂഹിക സുരക്ഷ ഉറപ്പാക്കുക, പ്രവാസികളുടെ പുനരധിവാസത്തിനും സ്വയംതൊഴിൽ സംരംഭങ്ങൾക്കും പിന്തുണ നൽകുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സംഘടന പ്രവർത്തിക്കുന്നത്.

പ്രവാസികളെയും നാട്ടിൽ തിരിച്ചെത്തിയവരെയും സാമൂഹിക സേവന പ്രവർത്തനങ്ങളിൽ ഒരുമിപ്പിച്ച് മാനവികതയ്ക്കും പരസ്പര സഹായത്തിനും പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുകയാണ് സംഘടനയുടെ ലക്ഷ്യം. നിലവിൽ പത്തിലധികം രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന അംഗങ്ങൾ ഈ കൂട്ടായ്മയുടെ ഭാഗമാണ്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *