October 24, 2026

വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥികൾ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു

0
WhatsApp Image 2026-10-24 at 11.28.43 AM
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി : വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. മാനിക്കുനിയിൽ ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം. സുൽത്താൻബത്തേരി ഭാഗത്തുനിന്നും കൽപ്പറ്റ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ, ബൈക്ക്, കാർ എന്നീ വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. കൂട്ടിയിടിയിൽ ഓട്ടോറിക്ഷ മറിഞ്ഞാണ് വിദ്യാർഥികൾക്ക് പരിക്കേറ്റത്.

അപകടത്തിൽ ബൈക്ക് യാത്രികനും പരിക്കേറ്റു. ഇവരെ സുൽത്താൻബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് വിധേയമാക്കി. ആരുടെയും പരിക്ക് ഗുരുതരമല്ല.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *