October 26, 2026

ഇസ്ലാമിനെ ലിബറൽ തലത്തിലേക്ക് ആഖ്യാനിക്കുന്നത് അപകടകരം: ഡോ. കെ. ജമാലുദ്ദീൻ ഫാറൂഖി

0
IMG-20261026-WA0157
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ജീവിതം കേവലം ആസ്വാദനത്തിനു മാത്രമാണെന്ന് കരുതി ഇസ്ലാമിനെ അതിനനുസൃതമായി ആഖ്യാനിച്ചൊപ്പിച്ചു ലിബറൽ ആശയങ്ങൾ പ്രചരിപ്പിക്കുന്നത് കടുത്ത അപരാധമാണെന്ന് കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഡോ. കെ. ജമാലുദ്ദീൻ ഫാറൂഖി പറഞ്ഞു. ഇസ്ലാമിനെയും മുസ്ലിംകളെയും വികലമായി ചിത്രീകരിക്കുന്നവർക്കെതിരെ പ്രമാണബന്ധിതമായി ചെറുക്കാൻ വിശ്വാസികൾ ആത്മീയവും ബൗദ്ധികവുമായ കരുത്താർജ്ജിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കെ.എൻ.എം മർകസുദഅവ കുടുംബ സുരക്ഷാ പദ്ധതിയുടെ വയനാട് ജില്ലാ സ്പെഷ്യൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

എം.എഫ്.എസ്.എസ് ജില്ലാ ചെയർമാൻ അബ്ദുൽ ഹക്കീം അമ്പലവയൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന കോഡിനേറ്റർ ബി.പി.എ. ഗഫൂർ, അക്ബർ സാദിഖ്, അമീർ അൻസാരി, ബഷീർ സ്വലാഹി, ഖലീൽ റഹ്‌മാൻ ഫാറൂഖി, അബ്ദുൽ ജലീൽ മദനി, തമന്ന ഷാൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ സുൽത്താൻബത്തേരി ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്ററായി ചുമതലയേറ്റ മുഹമ്മദ് ശരീഫിനെ ആദരിക്കുകയും ചെയ്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *