ചുരത്തിലെ ഗതാഗതക്കുരുക്ക്: വ്യാപാരി വ്യവസായി ഏകോപന സമിതി ലക്കിടിയിൽ ഏകദിന ഉപവാസ സമരം നടത്തി
കൽപ്പറ്റ: വയനാട് ചുരത്തിൽ നിരന്തരം അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിനും ചുരം റോഡിന്റെ ശോചനീയാവസ്ഥയ്ക്കും അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു. ലക്കിടിയിലെ വയനാട് കവാടത്തിന് സമീപം പ്രത്യേകം തയ്യാറാക്കിയ പന്തലിൽ വെച്ച് നടന്ന സമരത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.
ചുരത്തിലെ എല്ലാ വളവുകളും വീതി കൂട്ടി നവീകരിക്കുക, മുഴുവൻ സമയവും പോലീസിനെ നിയോഗിക്കുക, ക്രെയിൻ സംവിധാനം ഏർപ്പെടുത്തുക, ചിപ്പിലിത്തോട് – തളിപ്പുഴ ചുരം ബൈപ്പാസും പൂഴിത്തോട് – പടിഞ്ഞാറത്തറ റോഡും യാഥാർത്ഥ്യമാക്കുക, തുരങ്കപാതയുടെ നിർമ്മാണം ഉടൻ ആരംഭിക്കുക, പക്രംതളം, പേരിയ, ബോയ്സ് ടൗൺ ചുരം റോഡുകൾ വീതി കൂട്ടി നവീകരിക്കുക, വയനാട്ടിൽ ഉടൻ തന്നെ എയർപോർട്ട് നിർമ്മാണം ആരംഭിക്കുക എന്നീ ആവശ്യങ്ങൾ മുൻനിർത്തിയായിരുന്നു സമരം.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.കെ. ബാപ്പു ഹാജി ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോജിൻ ടി. ജോയ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. രാജൻ, വൈസ് പ്രസിഡന്റ് വത്സല സദാനന്ദൻ, മേപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ മാത, ജില്ലാ വൈസ് പ്രസിഡന്റ് സി.വി. വർഗീസ്, വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് ശ്രീജ ശിവദാസ്, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ഷൈജൽ കുന്നത്ത്, വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് സിജിത് ജയപ്രകാശ്, വയനാട് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി, ചുരം ബൈപ്പാസ് ആക്ഷൻ കമ്മിറ്റി ചെയർമാൻ വി.കെ. ഹുസൈൻ, വയനാട് പ്രസ് ക്ലബ് പ്രസിഡന്റ് കമൽ, ജനറൽ കൺവീനർ ടി.ആർ. ഓമനക്കുട്ടൻ, ലോറി ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് സി.എം. അഹമ്മദ്, പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡ് കർമ്മ സമിതി പ്രസിഡന്റ് ശകുന്തള ടീച്ചർ, ചുരം സംരക്ഷണ സമിതി സെക്രട്ടറി പി.കെ. സുകുമാരൻ, കെ വി വി ഇ എസ് സംസ്ഥാന കമ്മിറ്റി അംഗം അമീർ മുഹമ്മദ് ഷാജി താമരശ്ശേരി, കേരള-കർണാടക ഗ്രീൻ ജിഞ്ചർ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സാബു ഐപ്പ്, കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഷിബു കരണി, ബാറ്ററി ഡീലേഴ്സ് ആൻഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഗോപൻ, കേരള ബാങ്ക് ഡയറക്ടർ പി. ഗഗാറിൻ, കൽപ്പറ്റ നിയോജകമണ്ഡലം യു.ഡി.എഫ് ചെയർമാൻ സലിം മേമന, എ.കെ.ഡി.എ പ്രസിഡന്റ് ഷാജി ഹൈലോർഡ്, എഫ്.ഡി.എ പ്രസിഡന്റ് സി. രവീന്ദ്രൻ, കെ.സി.ഡി.എ പ്രസിഡന്റ് പി.ടി. അഷ്റഫ്, കെ.എച്ച്.ആർ.എ പ്രസിഡന്റ് മുജീബ് ചുണ്ടേൽ, ഗോൾഡ് & സിൽവർ ജില്ലാ പ്രസിഡന്റ് മാത്യു മത്തായി ആതിര, കെ.ആർ.എഫ്.എ പ്രസിഡന്റ് കെ.സി. അൻവർ, തുരങ്കപാത ആക്ഷൻ കമ്മിറ്റി ചെയർമാൻ മുനീർ മേപ്പാടി, വയനാട് ടൂറിസം അസോസിയേഷൻ പ്രതിനിധി സുമ പള്ളിപ്പുറം, കെ എച് ആർ എ സംസ്ഥാന സെക്രട്ടറി അനീഷ് ബി. നായർ എന്നിവർ സംസാരിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി കെ. ഉസ്മാൻ സ്വാഗതവും ജില്ലാ ട്രഷറർ നൗഷാദ് കരിമ്പനക്കൽ നന്ദിയും രേഖപ്പെടുത്തി. ജില്ലാ ഭാരവാഹികളായ വി.ഡി. ജോസ്, ഇ. ഹൈദ്രു, പി.വി. മഹേഷ്, അഷ്റഫ് കൊട്ടാരം, പി.കെ. അബ്ദുറഹിമാൻ, ഹരീന്ദ്രൻ, സി. റഷീദ്, എൻ.പി. ഷിബി, താരിഖ് കടവൻ, അസ്ലം ബാവ, ജോയ് പേര്യ, എൻ.വി. അനിൽകുമാർ, യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി അബ്ദുൽ ജലീൽ, മുനീർ നെടുംകരണ, അമ്പിളി, മിഥുൻ പി. വേണു, യാക്കൂബ്, വിൻസി, വിലാസിനി തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി. ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള ഏകോപന സമിതി പ്രവർത്തകർ സമരപ്പന്തലിലെത്തി ഉപവാസത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.




Leave a Reply