എരുമത്തെരുവ് ശ്രീ കാഞ്ചി കാമാക്ഷിയമ്മൻ മാരിയമ്മൻ ക്ഷേത്രത്തിൽ പുത്തരിയുത്സവം ആഘോഷിച്ചു
മാനന്തവാടി: എരുമത്തെരുവ് ശ്രീ കാഞ്ചി കാമാക്ഷിയമ്മൻ മാരിയമ്മൻ ക്ഷേത്രത്തിൽ പുത്തരിയുത്സവം ഭക്തിനിർഭരമായി നടത്തി. ഉത്സവത്തോടനുബന്ധിച്ചുള്ള പൂജകൾക്ക് ക്ഷേത്രം മേൽശാന്തി അരുൺ ശർമ്മ മുഖ്യ കാർമ്മികത്വം വഹിച്ചു. കീഴ്ശാന്തി വിവേക് അയ്യർ സഹകാർമ്മികനായിരുന്നു. വിശേഷാൽ പൂജകൾക്കും ചടങ്ങുകൾക്കും ശേഷം ഭക്തർക്കായി കതിർ വിതരണവും തുടർന്ന് വിഭവസമൃദ്ധമായ പുത്തരി സദ്യയും നടന്നു. ഉത്സവ ചടങ്ങുകൾക്ക് ക്ഷേത്രം പ്രസിഡന്റ് എം.ജി. അനിൽകുമാർ, സെക്രട്ടറി എം.ആർ. അശോകൻ, ട്രഷറർ വിജി ബാബു എന്നിവർ നേതൃത്വം നൽകി.




Leave a Reply