മാനന്തവാടിയിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്
മാനന്തവാടി: മാനന്തവാടി-കോഴിക്കോട് റോഡിൽ പായോട് ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 12 പേർക്ക് പരിക്കേറ്റു. കോഴിക്കോട് നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസും നിരവിൽപുഴയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.




Leave a Reply