സുൽത്താൻ ബത്തേരി ഉപജില്ലാ കലോത്സവം: പുൽപ്പള്ളിയിൽ ആവേശമായി വിളംബര റാലി
പുൽപ്പള്ളി: 45-ാമത് സുൽത്താൻ ബത്തേരി ഉപജില്ലാ കലോത്സവത്തിന്റെ മുന്നോടിയായുള്ള വിളംബര റാലി പുൽപ്പള്ളിയിൽ സംഘടിപ്പിച്ചു. നവംബർ 11, 12, 13 തീയതികളിൽ പുൽപ്പള്ളി വിജയ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചാണ് കലോത്സവം നടക്കുന്നത്. രാവിലെ 9:30-ന് വിജയ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാരംഭിച്ച വിളംബര റാലിയിൽ ബാൻഡ് മേളം, കളരിപ്പയറ്റ്, കരാട്ടെ ടീമുകളുടെ ഡിസ്പ്ലേ എന്നിവയും എൻ.എസ്.എസ്, എൻ.സി.സി, സ്കൗട്ട് ആന്റ് ഗൈഡ്, സ്റ്റുഡന്റ് പൊലീസ് കാഡറ്റ്, ജൂനിയർ റെഡ് ക്രോസ് വിദ്യാർത്ഥികളും അധ്യാപകരും അണിനിരന്നു. ഇവർക്ക് പുറമേ ജനപ്രതിനിധികൾ, പൗരപ്രമുഖർ, സംഘാടകസമിതി അംഗങ്ങൾ, പി.ടി.എ, എസ്.എം.സി അംഗങ്ങൾ, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു. സ്കൂളിൽ നിന്ന് തുടങ്ങിയ റാലി പുൽപ്പള്ളി താഴെയങ്ങാടി, ടൗൺ ചർച്ച്, വില്ലേജ് ഓഫീസ് റോഡ് കവല, പൊലീസ് സ്റ്റേഷൻ, സീതാ ലവകുശ ക്ഷേത്രം വഴി വീണ്ടും വിജയ ഹയർ സെക്കൻഡറി സ്കൂളിൽ തന്നെയാണ് സമാപിച്ചത്.




Leave a Reply