November 12, 2026

റസാക്കിന്റെ നന്മയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം; ‘കല്യാണിയമ്മയ്ക്ക് ചിതയൊരുക്കിയത് വലിയ സന്ദേശമെന്ന്’ വി.ഡി. സതീശൻ

0
IMG-20261112-WA0065
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മതവേലിക്കെട്ടുകൾ തകർത്ത് അയൽവാസിയായ കല്യാണിയമ്മയ്ക്ക് (85) അന്ത്യകർമ്മങ്ങൾ നിർവഹിച്ച വടുവഞ്ചാൽ ചിത്രഗിരി ക്ലബ് മട്ടത്ത് കാപ്പൻ റസാക്കിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്ന് മണിയോടെയാണ് മുഖ്യമന്ത്രി റസാക്കിനെ വിളിച്ചത്.”റസാഖേ, നിങ്ങളെക്കുറിച്ച് എനിക്ക് അഭിമാനം തോന്നുന്നു, വലിയ സന്ദേശമാണ് നിങ്ങൾ നൽകിയത്. മരിച്ചപ്പോൾ മാത്രമല്ല, എല്ലാത്തിനും മുഴുവൻ സമയവും നിങ്ങൾ അവർക്കൊപ്പമുണ്ടായിരുന്നല്ലോ. ഭാര്യയോടും സഹോദരനോടും ഉമ്മയോടും എൻ്റെ അന്വേഷണം പറയണം. വരുമ്പോൾ എന്തായാലും കാണണം,” മുഖ്യമന്ത്രി റസാക്കിനോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകൾ കേട്ടപ്പോൾ റസാക്കിൻ്റെ കണ്ണുകൾ നിറഞ്ഞു.മക്കളോ ബന്ധുക്കളോ ഇല്ലാതെ അമ്പത് വർഷമായി ഒറ്റയ്ക്ക് താമസിച്ചിരുന്ന കല്യാണിയമ്മയ്ക്ക് റസാക്കും സഹോദരൻ സുലൈമാനും സ്വന്തം മക്കളെപ്പോലെയായിരുന്നു. പെറ്റുമ്മയല്ലെങ്കിലും അവർക്ക് കല്യാണിയമ്മ ഉമ്മ തന്നെയായിരുന്നു. അസുഖം ബാധിച്ച് കിടപ്പിലായപ്പോഴും സ്വന്തം അമ്മയെപ്പോലെ അവർ കല്യാണിയമ്മയെ ചികിത്സിച്ചു. കഴിഞ്ഞ ദിവസം അസുഖം കാരണം മരിച്ച കല്യാണിയമ്മയ്ക്ക് ജാതിയുടെയും മതത്തിൻ്റെയും വേർതിരിവുകളില്ലാതെ ഇവർ ചിതയൊരുക്കി. ഐവർ മഠത്തിലെ കർമ്മിയുടെ നിർദ്ദേശങ്ങൾ അനുസരിച്ച് ഇവർ ചിതയ്ക്ക് തീകൊളുത്തുന്നത് കേരളം അഭിമാനത്തോടെയാണ് കണ്ടത്.കല്യാണിയമ്മ മരിച്ചതിൻ്റെ പതിനാറാം അടിയന്തരം ഈ മാസം 23-നാണ്. അന്നേദിവസം പ്രായമായ കുറേ അമ്മമാർക്ക് ഭക്ഷണം നൽകണമെന്നും അതിന് എന്ത് ചെലവ് വന്നാലും തങ്ങൾ വഹിക്കുമെന്നും റസാഖ് പറഞ്ഞു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *