‘കേരള ജന്തർ മന്ദിർ’: മഹിളാ കോൺഗ്രസ് ജില്ലാ നേതൃയോഗം ചേർന്നു
കൽപ്പറ്റ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജ്യത്തിന്റെ വോട്ടർ പട്ടിക കുത്തഴിഞ്ഞ പുസ്തകം പോലെയാക്കിയെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി ആരോപിച്ചു. നവംബർ 21-ന് തിരുവനന്തപുരത്ത് മഹിളാ കോൺഗ്രസ് സംഘടിപ്പിക്കുന്ന ‘കേരള ജന്തർ മന്ദിർ’ സമരത്തിന് മുന്നോടിയായി കൽപ്പറ്റയിൽ ചേർന്ന ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ജിനി തോമസ് അധ്യക്ഷയായി. തുടർന്ന് ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ പ്ലക്കാർഡുകളുയർത്തി പ്രതിഷേധിച്ചു.




Leave a Reply