November 14, 2026

വ്യാപാരി വ്യവസായി സഹകരണ സംഘം കെട്ടിട മാറ്റം: ദുഷ്പ്രചരണങ്ങൾ അടിസ്ഥാനരഹിതമെന്ന് ഭരണസമിതി

0
WhatsApp Image 2026-11-13 at 10.52.38 PM
Merin S
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി : സുൽത്താൻബത്തേരി താലൂക്ക് വ്യാപക അതിർത്തിയിൽ പ്രവർത്തിക്കുന്ന വ്യാപാരി വ്യവസായി സഹകരണ സംഘത്തിന്റെ കെട്ടിട മാറ്റവുമായി ബന്ധപ്പെട്ട് ചിലർ നടത്തുന്ന പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഭരണസമിതി ആരോപിച്ചു.
കേരള സർക്കാരിന്റെ സഹകരണ വകുപ്പിന്റെ പൂർണ്ണ നിയന്ത്രണത്തിലും പരിശോധനകൾക്കും ശേഷമാണ് പുതിയ കെട്ടിടത്തിലേക്ക് മാറാൻ അനുമതി ലഭിച്ചിട്ടുള്ളത്. ഭരണസമിതിയുടെ ഏകപക്ഷീയമായ തീരുമാനപ്രകാരമല്ല, മറിച്ച് നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് മാറ്റം നടപ്പാക്കുന്നത്. കെട്ടിടം മാറ്റാനുള്ള പ്രധാന കാരണങ്ങളായ സ്ഥലപരിമിതിയും സുരക്ഷയും കഴിഞ്ഞ 30 വർഷമായി കേവലം 650 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടത്തിലാണ് സംഘം പ്രവർത്തിക്കുന്നത്. സ്ഥലപരിമിതി കാരണം പ്രധാന രേഖകൾ മറ്റൊരു കെട്ടിടത്തിൽ മുറിയെടുത്താണ് സൂക്ഷിക്കുന്നത്. പണം, പണയ ഉരുപ്പടികൾ, രേഖകൾ എന്നിവയുടെ സുരക്ഷയും ഇടപാടുകാരുടെ സൗകര്യങ്ങളും സഹകരണ വകുപ്പ് നേരിട്ട് പരിശോധിച്ച ശേഷമാണ് മാറ്റത്തിന് ഉത്തരവ് നൽകിയത്. അമിത വാടകയും കരാർ പ്രശ്നങ്ങളും പരിമിതമായ സൗകര്യങ്ങളുള്ള നിലവിലെ രണ്ട് കെട്ടിടങ്ങൾക്കുമായി പ്രതിമാസം 25,000 രൂപയാണ് വാടക നൽകുന്നത്. കെട്ടിട ഉടമ വർഷങ്ങളായി വൻതോതിലുള്ള വാടക വർദ്ധനവ് ആവശ്യപ്പെടുന്നതിനാൽ കരാർ പുതുക്കാൻ സാധിച്ചിട്ടില്ല. കൂടാതെ, നിലവിലെ കെട്ടിടവുമായി ബന്ധപ്പെട്ട് ദേവസ്വം കേസുകളും നിലനിൽക്കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനോ, ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനോ, പൊതുജനങ്ങൾക്ക് കാണത്തക്കവിധം ബോർഡ് സ്ഥാപിക്കുന്നതിനോ നിലവിലെ കെട്ടിടത്തിൽ സൗകര്യമില്ല.

പുതിയ കെട്ടിടം പുൽപ്പള്ളി ടൗണിന്റെ ഹൃദയഭാഗത്ത് 2,180 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടമാണ് ഏറ്റെടുത്തിരിക്കുന്നത്. അടുത്ത 50 വർഷത്തെ വികസനം ലക്ഷ്യമിട്ട് ഫർണിച്ചറുകൾ, സ്ട്രോങ്ങ് റൂം, പാർക്കിംഗ് ഉൾപ്പെടെയുള്ള എല്ലാ ആധുനിക സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ചതുരശ്ര അടിക്ക് കേവലം 22 രൂപ നിരക്കിലാണ് കെട്ടിടം ലഭ്യമായിട്ടുള്ളത്. കെട്ടിടം മാറ്റുന്നതിനായി ബാങ്കിന് നാലു ലക്ഷം രൂപയിൽ താഴെ മാത്രമാണ് ചെലവ് വരുന്നത് എന്നുമാണ്. സ്വന്തം സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾക്ക് കോട്ടം തട്ടുമെന്ന ഭയത്താലാണ് ചിലർ സംഘത്തിനെതിരെ സമരങ്ങളും നുണപ്രചരണങ്ങളും നടത്തുന്നതെന്ന് ഭരണസമിതി ആരോപിച്ചു. നിരപരാധികളായ ആളുകളെ തെറ്റിദ്ധരിപ്പിച്ച് സമരത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും, നാടിന്റെയും വ്യാപാരികളുടെയും പൂർണ്ണ പിന്തുണ തുടർന്നും സംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് ഉണ്ടാകണമെന്നും ഭരണസമിതി അംഗങ്ങൾ അറിയിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *