മെഡിക്കൽ കോളേജിലെ കുരുന്നുകൾക്കൊപ്പം ശിശുദിനം ആഘോഷിച്ച് യൂത്ത് കോൺഗ്രസ്
മാനന്തവാടി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 137-ാം ജന്മദിനത്തിൽ വയനാട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കുരുന്നുകൾക്കൊപ്പം ശിശുദിനം ആഘോഷിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. സ്കൂളുകളിലും അംഗൻവാടികളിലും വിപുലമായ ആഘോഷങ്ങൾ നടക്കുമ്പോൾ അതിലൊന്നും പങ്കെടുക്കാൻ കഴിയാതെ അസുഖബാധിതരായി ആശുപത്രിയിൽ കഴിയുന്ന കുട്ടികൾക്ക് റോസാപ്പൂവും മധുരവും നൽകിയാണ് യൂത്ത് കോൺഗ്രസ് മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷങ്ങൾ സംഘടിപ്പിച്ചത്. മണ്ഡലം പ്രസിഡന്റ് ഷെക്കീർ പുനത്തിലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അസീസ് വാളാട് ഉദ്ഘാടനം ചെയ്തു. ആഷിഖ് മൻസൂർ, ജിജേഷ് ഗോപി, ഷാലു മനോജ്, ആശ ക്ലബ്ബ്കുന്ന്, റഷീദ് അപ്സര, ഐ.എൻ.ടി.യു.സി ആശുപത്രി ജീവനക്കാരായ ജിജി തൃശ്ശിലേരി, ജറീഷ് മൂടമ്പത്ത്, രാഹുൽ പി.ഡി, ഉനൈസ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.




Leave a Reply