June 23, 2026

അവളുടെ കണ്ണിലൂടെ അച്ഛൻ കാണുന്ന ലോകം

0
IMG_20220308_124148.jpg
By ന്യൂസ് വയനാട് ബ്യൂറോ
റിപ്പോർട്ട്‌ ; അങ്കിത വേണുഗോപാൽ……
കൽപ്പറ്റ :കണ്ണുണ്ടെന്ന് കരുതി നാം ഈ ലോകം മുഴുവൻ കാണുന്നുണ്ടെന്നു ചിന്തിക്കുന്നത് വെറും മിഥ്യ ധാരണ മാത്രമാണ്. നീ കാണുന്ന ലോകം നിന്നെ കാണണം എന്നില്ല. പക്ഷെ രണ്ട് കണ്ണില്ലാത്ത ഒരു അച്ഛന് ഈ ലോകം മുഴുവൻ കാണാൻ കഴിയും പ്രവീണ എന്ന മകളിലൂടെ.
 15 വയസ്സുകാരിയായ പ്രവീണ എന്ന ഈ പെൺകുട്ടി അവളുടെ അച്ഛനെ ലോകം കാണിക്കുന്നത് അവളുടെ കണ്ണുകളിലൂടെയാണ്. ലോകത്തിലെ സകല ചരാചരങ്ങളും പ്രകൃതിയും മനുഷ്യനും സമൂഹവുമെല്ലാം ഈ അച്ഛന് പ്രവീണയുടെ കണ്ണിലൂടെ കാണാം.
 മക്കളെ പിച്ച വെക്കാൻ പഠിപ്പിക്കുന്ന അച്ഛന്മാരെ നാം കാണാറുണ്ട്. എന്നാൽ അച്ഛൻ നടക്കാനും കാണാനും പഠിപ്പിക്കുകയാണ് ഈ മിടുക്കി.
ടൗണിലേക്ക് മകളുടെ തോളും പിടിച്ച് നടക്കുന്ന അച്ഛനെ ആദ്യമായി കാണുമ്പോൾ അത്ഭുതമായിരുന്നു. ഒരു പെൺകുട്ടി അവളുടെ കണ്ണുകാണാത്ത അച്ഛനെയും കൊണ്ട് ഓരോ സ്ഥലത്തേക്കും നടന്നു നീങ്ങുമ്പോൾ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട് ഞാൻ.
 പഠിക്കാൻ ഏറെ മിടുക്കിയാണ് പ്രവീണ. പഠനത്തോടൊപ്പം അച്ഛന്റെ കാര്യങ്ങളും പ്രവീണ തന്നെയാണ് നോക്കുന്നത്. ഓരോ പെൺകുട്ടികളും അവരവരുടെ കാര്യങ്ങൾ നോക്കി നടക്കുമ്പോൾ തന്റെ കുടുംബത്തിന് വേണ്ടിയാണ് പ്രവീണ ഏറ്റവും അധികം സമയം ചെലവഴിക്കുന്നത്. കാവുംമന്ദം പാലുവയൽ പുത്തൻമുറ്റം വീട്ടിൽ കേളു ഏറെ സന്തോഷവാനാണ് ഇന്ന്. തന്റെ മകളെ കുറിച്ച് അഭിമാനമാണ് ഈ അച്ഛന്.
 ഓരോ വനിതാ ദിനവും ഓരോ ആഘോഷങ്ങളും ആശംസകൾ പലർക്കും നേരുമ്പോൾ പ്രതിയെ പോലുള്ള കുഞ്ഞു വനിതകളും പ്രശംസക്കും ആശംസയ്ക്കും പ്രാപ്തരാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *